'മിഡ് പൾമോകോൺ 2025'' ൽ ഡോ. അർജുൻ ആർ പി യ്ക്ക് ഒന്നാം സ്ഥാനം

author-image
കെ. നാസര്‍
Updated On
New Update
arjun pr

ആലപ്പുഴ : വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചു നടന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ അർധ വാർഷിക സമ്മേളനമായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ മൽസരത്തിൽ  ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ  ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ഡോ. അർജുൻ. ആർ.പി  ഒന്നാം സ്ഥാനം നേടി. 

Advertisment

ശ്വാസകോശങ്ങളെ ബാധിക്കുന്ന അത്യപൂർവ്വ അർബുദ രോഗത്തെ തുടർന്ന് ശ്വാസകോശ ആവരണങ്ങൾക്കിടയിൽ നീർക്കെട്ടുണ്ടായതിൻ്റെ രോഗനിർണയം ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയതിൻ്റെ വിശദമായ കേസ് റിപ്പോർട്ട് ആണ്  പുരസ്ക്കാരത്തിനർഹമാക്കിയത് . 


 പയ്യന്നൂർ ഗവൺമെൻ്റ് പോളിടെക്നിക് കോളേജിലെ റിട്ടയേർഡ് പ്രിൻസിപ്പൽ കെ.രവീന്ദ്രൻ്റെയും മൈനർ ഇറിഗേഷൻ വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറായിരുന്ന സുഹാസിനി . പി യുടേയും പുത്രനാണ് കണ്ണൂർ ജില്ലയിലെ  പിലാത്തറ സ്വദേശിയായ ഡോ. അർജുൻ.

Advertisment