ഡോ. കെ ജെ സെബാസ്റ്റ്യൻ കുന്നംകോട്ട് നിര്യാതനായി

New Update
gd,hjg

തൊടുപുഴ : തൊടുപുഴയിലെ ആദ്യകാല ആയുർവേദ ഡോക്ടറും പ്രമുഖ ആയുർവേദ ഔഷധ നിർമ്മാതാവുമായിരുന്ന ഡോ. കെ ജെ സെബാസ്റ്റ്യൻ (ഡിഎഎം.) നിര്യാതനായി. ആയുർവേദ  ചികിത്സ രംഗത്തും നിർമ്മാണ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് 61 വർഷത്തെ സേവന പാരമ്പര്യമുള്ള കുന്നംകോട്ട് വൈദ്യശാലയുടെ. (എസ് എച്ച് ഫാർമസി) മാനേജിങ് ഡയറക്ടറും  ചീഫ് ഫിസിഷ്യനുമായിരുന്നു. 

Advertisment

കേരളത്തിലെ ആദ്യകാല ആയുർവേദ ഔഷധ നിർമ്മാതാക്കളിൽ ഒരാളും പാരമ്പര്യ ചികിത്സ വിദഗ്ധനുമായിരുന്ന കുന്നംകോട്ട് പാപ്പച്ചൻ വൈദ്യന്റെ മകനാണ്. തൊടുപുഴയിലെ ഏറ്റവും മുതിർന്ന ആയുർവേദ ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം.  നാലു മാസം മുമ്പ് വരെ ചികിത്സാരംഗത്തും ഔഷധ നിർമ്മാണ രംഗത്തും സജീവമായിരുന്നു. 

ഔഷധ നിർമ്മാണ രംഗത്ത് തനതായ പാരമ്പര്യ നിർമ്മാണ രീതിയും ഗുണമേന്മയുള്ള ഔഷധ സാമഗ്രികൾ ഉപയോഗിച്ചുള്ള കൃത്യതയാർന്ന നിർമ്മാണ ശൈലിയും  അവസാന കാലം വരെ പരിപാലിച്ചു വന്ന വ്യക്തിയാണ് അദ്ദേഹം. തൃപ്പൂണിത്തുറ കോവിലകത്തിന്റെ ആസ്ഥാന  വിഷ വൈദ്യനായിരുന്ന ഔസേപ്പ് കുന്നംകോട്ട് . അദ്ദേഹത്തിൻറെ പിതാമഹനായിരുന്നു. പാരമ്പര്യമായി ലഭിച്ച അറിവുകളും ആയുർവേദ ചികിത്സാരീതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ ചികിത്സാരീതി വലിയ ജനകീയത   അദ്ദേഹത്തിന് ഉണ്ടാക്കിയിരുന്നു. 

അദ്ദേഹത്തിൻറെ വേർപാടോടുകൂടി തൊടുപുഴയുടെ ആയുർവേദ ചികിത്സ രംഗത്തെ പ്രമുഖനായ വ്യക്തിയെയാണ് നഷ്ടമായിരിക്കുന്നത്. അങ്കമാലി കൊരട്ടി മേലൂക്കാരൻ കുടുംബാംഗം ലീലാമ്മ സെബാസ്റ്റ്യൻ ആണ് ഭാര്യ. മക്കൾ ഡോ നിവേദ് കെ എസ് .     . (സെൻറ് മേരിസ് ഹോസ്പിറ്റൽ തൊടുപുഴ), ഡോക്ടർ നിഷാ സെബാസ്റ്റ്യൻ. (ബി എ എം എസ്) തൊടുപുഴ. എന്നിവരാണ് മക്കൾ. സഹോദരങ്ങൾ പരേതരായ അഡ്വ. കെ ജെ ജോസഫ്, തൊടുപുഴ, മേരി പോൾ മാടശ്ശേരിൽ, മൂക്കന്നൂർ അങ്കമാലി, ഐവാൻ ജോസഫ് എന്നിവരുംഡോ . കെ ജെ ജോർജ് (ഡി എം എസ്,) തൊടുപുഴ, കെ വില്യം ജോസഫ് (ബേബി), ത്രേസ്യാമ്മ മാത്യു അമ്പാട്ട് തുടങ്ങനാട്, ലിസി വർഗീസ് തളിയത്ത് വരാപ്പുഴ കൊച്ചി, ഫിലോമിന ജോസഫ് തേക്കും കാട്ടിൽ ആനക്കയം, ഡോക്ടർ കെ ജെ അലക്സാണ്ടർ (ബി എ എം) തൊടുപുഴ, സെലിൻ ആൻറണി വാളൂക്കാരൻ ഇടകുന്ന് അങ്കമാലി .  മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട്  അഞ്ച് മണിക്ക് സ്വഭവനത്തിൽ എത്തിക്കും.  നാളെ (നവംബർ 5 ബുധനാഴ്ച ) രാവിലെ 10:30ന് സംസ്കാര ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ച് തുടർന്ന് തൊടുപുഴ  തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം കുടുംബ കല്ലറയിൽ സംസ്കരിക്കും.

Advertisment