ഉഴവൂർ : ഉഴവൂർ ഫൊറോന പള്ളി വികാരിയും കോളേജ് മുൻ മാനേജരുമായ റവ: ഫാദർ അലക്സ് ആക്ക പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഡോ . രാജു നാരായണസ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യബോധവും ആത്മാർത്ഥതയും കൈവരിക്കണമെന്നും അങ്ങനെ ഉത്തമ പൗരന്മാരായി വളരുവാനും അദ്ദേഹം ആഹ്വാനം ചെയ്തു .
സ്കിൽ ഡെവലപ്മെന്റ് ആഡ് ഓൺ കോഴ്സുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി IIIT വലവൂരുമായി ധാരണാപത്രം കൈമാറുകയും ചെയ്തു. പ്രോ മാനേജർ ഡോ.ടി എം ജോസഫ്, കോളേജ് ബർസാർ ഫാ.എബിൻ ഇറപുറത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിൻസി ജോസഫ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ഡോ. തോമസ് കെ സി കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.