/sathyam/media/media_files/2026/01/22/fe98baa4-8114-49c8-9edd-39d3b15819bf-2026-01-22-20-48-13.jpg)
പൊന്നാനി: സ്ത്രീകൾ സമൂഹത്തിൻ്റെ മുൻ നിരയിലേക്ക് ഉയർന്ന് വരുന്നത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കും വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. സിവിൽ ഇന്ത്യാ ഫൗണ്ടേഷനും, സിയോറ ബ്രൈഡൽ റെൻ്റൽ ഓർണമെൻ്റ്സ് സംയുക്തമായി സംഘടിപ്പിച്ച "ആദരം" പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ബ്രൈഡൽ മെഹന്തി മത്സരത്തിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഡോ, റാഷിദ മുഹമ്മദ് ഖാസിം കോയ, ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് , കലാം വേൾഡ് റെക്കോർഡ് എന്നിവ രണ്ടു വയസ്സിൽ നേടിയ കെ കെ അഖ്‌സാ മറിയം എന്നിവരെയും ഹന്ന ആർട്ടിസ്റ്റുകളെയുമാണ് ആദരിച്ചത്.
പുതുതായി സ്ഥാനമേറ്റ പൊന്നാനി നഗരസഭാ ചെയർപേഴ്സൺ സി വി സുധ, വൈസ് ചെയർമാൻ സി പി സക്കീർ എന്നിവർക്കുള്ള സ്വീകരണവും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
മുൻ ഹജ്ജ് കമ്മിറ്റിയംഗം കെ എം മുഹമ്മദ് ഖാസിം കോയ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ മിദിലാജ് തയ്യിൽ , കെ എം ടി ഡബ്ല്യൂ എഫ് ബോർഡ് ഡയറക്ടർ കെ എസ് അയിലക്കാട്, അശോക്, ഡോ. ആശ, ഡോ. ഷാജ് കുമാർ, അബ്ദുസമദ്, വനിതാ സിവിൽ പോലീസ് ഓഫീസർ കമറുന്നീസ ഡോ ഷമ്പ്ന, ഹസ്ന, അമീൻ ഫാറൂഖ്, ഹയറുനിസ എന്നിവർ സംസാരിച്ചു.
പി ടി ശിഹാബ് സ്വാഗതവും സുറുമി ഫൈസൽ റഹ്മാൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us