മണ്ണാർക്കാട്: ജില്ലയിലെ ആരോഗ്യ മേഖലയിൽ,ആയുർവേദ വിഭാഗത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വനിതകൾക്ക് കേരള ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ,ഏർപ്പെടുത്തിയ ഈ വർഷത്തെ ഉജ്ജ്വല 2025 എന്ന പുരസ്കാരമാണ് ഡോക്ടർ വനജയെ തേടിയെത്തിയത്.കരിമ്പുഴ പഞ്ചായത്തിലെ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ വനജ മുമ്പും ഈ മേഖലയിൽ അംഗീകരിക്കപ്പെടുകയുണ്ടായിട്ടുണ്ട്.
ഭാരതീയ ചികിത്സ വകുപ്പിൽ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ച ഡോക്ടർ വനജ ഇപ്പോൾ കരിമ്പുഴ പഞ്ചായത്തിലെ ഗവ.ആയുർവേദ ഡിസ്‌പെൻസറി,പൊമ്പ്രയിൽ മെഡിക്കൽ ഓഫീസർ ആയി സേവനം ചെയ്തു വരികയാണ്.
പ്രവർത്തിച്ചു വന്ന എല്ലാ ഡിസ്‌പെൻസറികളുടെയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും നൂതന കർമ പദ്ധതികൾ അവതരിപ്പിച് ആയുർവേദത്തെ കൂടുതൽ ഫലപ്രദവും ജനകീയമാക്കുന്നതിന് ഡോക്ടർ ചെയ്ത സംഭാവനകൾ ശ്രദ്ധേയമാണെന്ന് വിലയിരുത്തി.പള്ളിക്കുറുപ്പ് ഹയർ സെക്കന്റ്റി റിട്ട.അദ്ധ്യാപകൻ വിജയൻ ആണ് ഭർത്താവ്.
ആയുർവേദ പിജി വിദ്യാർത്ഥിനി അതുല്യ,ബി ഡി എസ് വിദ്യാർത്ഥിനി അനന്യ എന്നിവരാണ് മക്കൾ.ആയുസ്സിന്റെ വേദമായ ആയുർവേദത്തെക്കുറിച്ച്, എന്തുകൊണ്ട് ആയുർവേദം? ആയുർവേദ ചികിത്സയുടെ പ്രസക്തി എത്രത്തോളം? എന്നീ കാര്യങ്ങളിൽ ഡോക്ടർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആയുർവേദം നൽകുന്ന പ്രാധാന്യം സർക്കാരും ബഹുജനങ്ങളും തിരിച്ചറിയണമെന്നാണ് ഡോക്ടർ വനജയുടെ അഭിപ്രായം