ഓപ്പൺ സോഴ്സ് മാതൃകയിൽ ഔഷധ ഗവേഷണം നടത്തുകയും ഔഷധ വില നിയന്ത്രണ നിയമം പരിഷ്ക്കരിക്കുകയും ചെയ്യപെടണം: ഡോ. ബി ഇക്ബാൽ

New Update
iqubal

ഇന്തൃൻ ഔഷധ മേഖല നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി   കേന്ദ്രസർക്കാർ നിയോഗിച്ച ഹാത്തികമ്മിറ്റി അരനൂറ്റാണ്ട് പൂർത്തിയാക്കിയതിനോട് അനുബന്ധിച്ച് ഔഷധ മേഖല ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ പ്രഭാഷണം പ്രശസ്ത ആരോഗ്യ വിദഗ്ധൻ ഡോ.ബി ഇക്ബാൽ നിർവ്വഹിച്ചു.

Advertisment


 ഔഷധ കമ്പനികളുടെ അധാർമിക വിപണന തന്ത്രങ്ങൾക്കെതിരെ പോരാടിയ ഡോ.ഒലിഹാഹസൻ ദിനാചരണത്തിന്റെ ഭാഗമായാണ് പരിഷത്ത് ജില്ലാകമ്മിറ്റി പ്രഭാഷണം സംഘടിപ്പിച്ചത്.


ഇന്ത്യൻ ഔഷധ മേഖലയുടെ ചരിത്രം, ഔഷധ മേഖലയിലെ 2005 ലെ പേറ്റന്റ് നിയമങ്ങൾ, ഇന്ത്യയിലെ പൊതുമേഖലാ ഔഷധ നിർണയം നേരിടുന്ന വെല്ലുവിളികൾ എന്നിവ പ്രഭാഷണത്തിൽ പരാമർശിക്കപ്പെട്ടു. ഇവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ, സാധ്യതകൾ,എന്നിവയും ചർച്ച ചെയ്തു.

 ഡോ.വ്യാസ് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആരോഗ്യവിഷയ സമിതി കൺവീനർ ഷിബു കുമാർ പരിഷത്ത് ജില്ല ജോയിന്റ് സെക്രട്ടറി സുനിത ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Advertisment