Advertisment

സുതാര്യമായ നിയമങ്ങളിലൂടെ നിർമ്മാണമേഖലയെ സംരക്ഷിക്കുകയും നിലനിർത്തുകയും വേണം: സി ഡബ്ലു എസ് എ.

author-image
ജോസ് ചാലക്കൽ
New Update
cwsa

ചിറ്റൂർ: നിർമ്മാണ മേഖലയിലെ സാമഗ്രഹികളുടെ ക്രമാധീതമായ വില വർദ്ധനയും നിക്കുതിയും പിടിച്ചു നിർത്തിയില്ലെങ്കിൽ നിർമ്മാണ മേഖല സ്തംഭിക്കുമെന്നും ഇങ്ങനെ ഒരു ദിവസം നിർമ്മാണ മേഖല സ്തംഭിച്ചാൽ നികുതി ഇനത്തിൽ ലക്ഷക്കണക്കിനു രൂപ സർക്കാരിനു നഷ്ടമാകുമെന്നും അതുകൊണ്ട്, സുതാര്യമായ നിയമങ്ങളിലൂടെ നിർമ്മാണ മേഖലയെ സംരക്ഷിക്കുകയും നിലനിർത്തുകയും വേണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ബാലകൃഷ്ണൻ പറഞ്ഞു.

Advertisment

സംഘടനയുടെ പത്താം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിറ്റൂർ മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി. കുട്ടൻ അധ്യക്ഷനായി. മൺമറഞ്ഞുപോയ വർക്കു വേണ്ടി ജില്ലാ ജോ.സെക്രട്ടറി പി.സി. വിജു അനുശോചനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് രാജാമണി സ്വാഗതം പറഞ്ഞു.


നിർമ്മാണ നിയമ വ്യവസ്ഥകൾ എന്ന വിഷയത്തിൽ കൊഴിഞ്ഞാമ്പാറ അസിസ്റ്റന്റ് ലേബർ ഓഫീസർ കെ. മുബീന ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി കെ.പി.ശശി സംഘടനാ വിശദീകരണം നടത്തി. ഗണേഷ്കൈലാസ് മോട്ടിവേഷൻ ക്ലാസ് നയിച്ചു.


കുടുംബക്ഷേമ പദ്ധതി വിശദീകരണം കെ.ചന്ദ്രൻ, കുടുംബ ക്ഷേമ പദ്ധതി ജില്ലാ റിപ്പോർട്ട് വി. ഹരികുമാർ, വരവ് ചിലവ് കണക്ക് അവതരണം ജില്ലാ ട്രഷറർ ടി. രാജാമണി, ജില്ലാ റിപ്പോർട്ട് - ജില്ലാ സെക്രട്ടറി ബിജു ചാർളി എന്നിവർ അവതരിപ്പിച്ചു.


ആദരിക്കൽ, അനുമോദനം, ഗ്രൂപ്പ് ചർച്ച, ലഹരി വിരുദ്ധ കാമ്പയിൻ എന്നിവ ഉണ്ടായി. രാവിലെ പത്തു മണിക്ക് ജില്ലാ പ്രസിഡന്റ് പി. കുട്ടൻ പതാക ഉയർത്തി. തുടർന്ന് മരിച്ചു പോയ അംഗങ്ങളെ സ്മരിച്ച് പുഷ്പാർചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്.

Advertisment