കൂവപ്പടിയിലെ ആദ്യകാല പലചരക്കു വ്യാപാരി ഇടത്തല പൗലോസ് അന്തരിച്ചു

New Update
death bngsf

പെരുമ്പാവൂര്‍:  അറുപതുവര്‍ഷത്തിലേറെയായി കൂവപ്പടി ഗണപതിവിലാസം ഹൈസ്കൂളിനു സമീപം  പലചരക്കുവ്യാപാരം നടത്തുന്ന ഒക്കല്‍, കാരിക്കോട്, ഇടത്തല വീട്ടില്‍ ഇ.ഒ. പൗലോസ്  (82) അന്തരിച്ചു. 

Advertisment

ഇടത്തരക്കാരും കൂലിപ്പണിക്കാരും കൃഷിക്കാരുമടങ്ങുന്ന കൂവപ്പടിയിലെ  സാധാരണക്കാരുടെ ആശ്രയമായിരുന്നു "പൗലോസിന്റെ കട". പൗലോസിന്റെ  കടയിലെ പറ്റുബുക്ക്, ഒട്ടുമിക്കവീടുകളിലും സൂക്ഷിച്ചുവച്ചിരുന്ന ഒരു കാലമുായിരുന്നു. പണം കയ്യിലില്ലെങ്കിലും വൈകീട്ട് അരിയും സാമാനങ്ങളും കടമായി കിട്ടുമെന്ന ഉറപ്പായിരുന്നു, നാട്ടുകാര്‍ക്ക് പൗലോസ് ചേട്ടന്‍. 


ചെറുതും വലുതുമായ റീട്ടെയില്‍ വില്പന കേന്ദ്രങ്ങള്‍  നാട്ടിലെ ഒാരോ മുക്കിലും മൂലയിലും വന്നപ്പോഴും നിതേ്യാപയോഗ പലചരക്കുകള്‍ മിതമായ വിലയില്‍ നല്‍കി പൗലോസ് സ്റ്റോഴ്സ് പിടിച്ചു നിന്നു. കാലിത്തീറ്റ വ്യാപാരം ഉണ്ടായിരുന്നതിനാല്‍ ക്ഷീരകര്‍ഷകര്‍ക്കും വേപ്പെട്ടവനായിരുന്നു. സ്വദേശത്തുള്ളതിനേക്കാള്‍  
ആത്മബന്ധം പൗലോസിന് കൂവപ്പടിക്കാരുമായുായിരുന്നു. 

death bngsf125

വ്യാഴാഴ്ച രാവിലെ ന്  വള്ളം സെന്റ് തെരേസാസ് ഫൊറോന പള്ളി സെമിത്തേരിയില്‍ ആണ് സംസ്കാരം. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂവപ്പടി, തോട്ടുവ യൂണിറ്റുകള്‍ അനുശോചിച്ചു.  ആദരസൂചകമായി യൂണിറ്റ് പരിധിയിലെ മുഴുവന്‍ കടകളും വ്യാഴാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ 
അടച്ചിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Advertisment