വിദ്യാഭ്യാസം, തൊഴിലും സംസ്കാരവും നൽകുന്നതാവണം:  ഡോ. ഹുസൈൻ മടവൂർ

വളയം കുളം അസ്സബാഹ് ആർട്ട്സ് ആൻ്റ് സയൻസ് കോളെജിന്ന് എൻഎസിസി അംഗീകാരം ലഭിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

New Update
images(983)

എടപ്പാൾ: വിദ്യാഭ്യാസം പുതിയ തലമുറക്ക് തൊഴിലും സംസ്കാരവും നൽകുന്നതാവണമെന്ന് കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷനും ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (എച്ച്ആർഡിഎഫ്) ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു.

Advertisment

വളയം കുളം അസ്സബാഹ് ആർട്ട്സ് ആൻ്റ് സയൻസ് കോളെജിന്ന് എൻഎസിസി അംഗീകാരം ലഭിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


അഡ്വ ഹാരിസ് ബീരാൻ എം.പി. ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ നിന്നും കോഴ്സ് പൂർത്തിയാക്കി പുറത്തുവരുന്ന കുട്ടികളെ ഭരണനിർവ്വഹണത്തിൻ്റെ ഭാഗമാകാൻ ആവശ്യമായ  പ്രോത്സാഹനം നൽകണമെന്ന് അദ്ദേഹം. 


വിദേശ ജോലിയും ബിസിനസും കൂടുതൽ ധനസമ്പാദനത്തിന്  സഹായകരമാകുമെങ്കിലും നമ്മുടെ നാട്ടിലെ  ഭരണ നിർവഹണത്തിൽ പങ്കാളികളാകുന്നതോടുകൂടി ജനസേവനവും രാഷ്ട്ര സേവനവും ഒന്നിച്ച് നടത്താൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻ്റും ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് (എഛ് ആർ ഡി എഫ് ) ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തി.


മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി അധ്യക്ഷം വഹിച്ചു. 


നാക് അംഗീകാരം ലഭിക്കുന്നതിനായി സ്ഥാപനത്തിൽ കഴിഞ്ഞ മൂന്നു വർഷമായി നിരന്തരം നടത്തിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എം എൻ മുഹമ്മദ് കോയയെ കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ അഡ്വ.എം ബി ഫൈസൽ പൊന്നാടയണിയിച്ചു.

അഷ്റഫ് കോക്കൂർ, അഡ്വക്കേറ്റ് സിദ്ദീഖ് പന്താവൂർ, പി. വിജയൻ , പി പി എം അഷ്റഫ് , കുഞ്ഞുമുഹമ്മദ് പന്താവൂർ എന്നിവർ സംസാരിച്ചു.

അസ്സബാഹ് ട്രസ്റ്റ് ചെയർമാൻ കെ പി അബ്ദുൽ അസീസ് അതിഥികൾക്ക് മൊമെന്റോ നൽകി.

Advertisment