New Update
/sathyam/media/media_files/2025/11/04/20251101_1024260-2025-11-04-21-38-32.jpg)
പട്ടാമ്പി: വിവിധ കോഴ്സുകളുടെ വിദൂര,ഓൺലൈൻ വിദ്യാഭ്യാസ പഠന കേന്ദ്രം,എഡ്ജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്,മേലേ പട്ടാമ്പി കൊപ്പൻസ് മാൾ മൂന്നാം നിലയിൽ പ്രവർത്തനമാരംഭിച്ചു.
സർഗധനനും മോട്ടിവേഷൻ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ്,കലാകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നൂർ ജലീല എന്നിവർ ചേർന്നാണ് വിദ്യാഭ്യാസകേന്ദ്രം നാടിന് സമർപ്പിച്ചത്.
നമുക്ക് നമ്മുടെ മനസ്സിനെ ശാന്തമാക്കി വയ്‌ക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെങ്ങനെയാണ് ലോകത്ത് ശാന്തിയും സമാധാനവും നിറയ്ക്കാനാവുക?
സമർപ്പണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മനഃശക്തിയും പരിശ്രമവും വിജയവും.
മനസ്സുണർത്തിയാൽ ഏത് ലക്ഷ്യവും നേടാം,പ്രസംഗകർ പറഞ്ഞു. സിഇഒ സൽമാനുൽ ഫാരിഷ് അധ്യക്ഷനായി. എഡ്ജ് എംഡി ജംഷീന,പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ മുബാറക്ക് മാസ്റ്റർ, അധ്യാപകരായ അനഘ ശ്രീനിവാസ്, രാധിക തുടങ്ങിയവർ സംസാരിച്ചു. എഡ്ജിന് കീഴിൽ വൈവിധ്യമാർന്ന പഠന കോഴ്സുകൾ പൂർത്തിയാക്കിയവർ മെഗാ കോൺവെക്കേഷനിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
ദേശീയ- അന്തർദേശീയ സർവകലാശാലകളായ ഇഗ്നോ,എസ്ജിഒയു തുടങ്ങിയ വിദ്യാഭ്യാസ ഏജൻസികളുടെ ഡിസ്റ്റൻസ് പ്രോഗ്രാമുകളാണ് എഡ്ജിന് കീഴിലുള്ളത്.പഠനം പൂർത്തിയാക്കുന്നതിന് പ്രത്യേക പ്രായപരിധിയില്ല. വിവിധ കോഴ്‌സുകൾ ചെയ്യാനുള്ള അവസരം എഡ്ജ് വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്.
ആയിരത്തോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത കോൺവെക്കേഷൻ, വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us