എല്ലാ ബുധനാഴ്ചകളിലും അങ്കണവാടിയിലെ കുരുന്നുകൾക്ക് മുട്ട ബിരിയാണി.....മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ 41, 45 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട ബിരിയാണി നൽകി മാതൃകയായി പഞ്ചായത്ത് മെമ്പർ കെ പി മധുസൂദനൻ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
mutta biriyani

മുളന്തുരുത്തി: ഗ്രാമപഞ്ചായത്തിൽ, പന്ത്രണ്ടാം വാർഡിലെ 41, 45 എന്നീ അങ്കണവാടികളിലെ കുരുന്നുകൾക്ക് ഇനിമുതൽ എല്ലാ ബുധനാഴ്ചകളിലും മുട്ട ബിരിയാണി കഴിക്കാം.

Advertisment

സംസ്ഥാനത്തെ അങ്കണവാടികളിലെ കുരുന്നുകൾക്ക് ആഴ്ചയിൽ ഒരു ദിവസം മുട്ട ബിരിയാണി നൽകുമെന്ന സർക്കാർ  പ്രഖ്യാപനത്തെ തുടർന്ന്, അങ്കണവാടികളിൽ എത്തുന്ന കുഞ്ഞുങ്ങളും മാതാപിതാക്കളും "ഇന്ന്  മുട്ടബിരിയാണി ഉണ്ടോ ടീച്ചറേ" എന്ന്ചോദിച്ചാണ്  വരുന്നത്. 

ഇതറിഞ്ഞ വാർഡ് മെമ്പർ കെ പി മധുസൂദനൻ, സർക്കാരിൻ്റെ ഉത്തരവ് വരുന്നതിനു മുമ്പ് തന്നെ എല്ലാ ബുധനാഴ്ചകളിലും കുഞ്ഞുങ്ങൾക്ക്, മുട്ട ബിരിയാണി നൽകുന്നതിന് സ്പോൺസറെ കണ്ടെത്തുന്നതുവരെ സ്വന്തം ചെലവിൽ ബിരിയാണി നൽകുകയാണ്. ഇതിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ്ജ് മാണി പട്ടശ്ശേരി നിർവ്വഹിച്ചു.  വ്യത്യസ്തവും മാതൃകാപരവുമായ മധുസൂദനന്റെ ഈ പ്രവർത്തനത്തെ  ജനങ്ങൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്. 

തൻ്റെ വാർഡിലെ ജനങ്ങളെ ബാധിക്കുന്ന, ഏത് വിഷയത്തിലും നിസ്വാർത്ഥതയോടെ ഇടപെട്ട് അതിന് പരിഹാരമുണ്ടാക്കാൻ മധുസൂദനൻ എന്നും മുന്നിലുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്ന വരെ കണ്ടുപിടിച്ചു അവരെക്കൊണ്ട് തന്നെ അത് തിരിച്ചെടുപ്പിക്കുന്ന കാര്യത്തിലും, കുടിവെള്ളത്തിന്റെയും, വഴികളുടെയും, വഴി വിളക്കുകളുടെയും, ജനങ്ങളുടെ ആരോഗ്യത്തിന്റെയും, മൃഗസംരക്ഷണത്തിന്റെയും തുടങ്ങി എല്ലാ വിഷയങ്ങളിലും കക്ഷി രാഷ്ട്രീയ ഭേദമന്യേ  സജീവമായി ഇടപെടുന്ന നയമാണ് സൗമ്യനായ ഈ  ചെറുപ്പക്കാരന്റേത്. ജനപ്രതിനിധി എന്ന് പറഞ്ഞാൽ ഇതായിരിക്കണം ഇങ്ങനെയായിരിക്കണം എന്നാണ് വാർഡിലെ വോട്ടർമാർ മധുവിനെ കുറിച്ച് പറയുന്നത്.

Advertisment