എലപ്പുള്ളി എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു

New Update
fef46bc5-c21e-4f64-86c9-13c352bcc478

എലപ്പുള്ളി: എലപ്പുള്ളി എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ. ശിവാനന്ദൻ ഉദ്ഘാടനം ചെയതു.

Advertisment

 കരയോഗം പ്രസിഡൻറ് അഡ്വ. ശേഖരൻ കുട്ടി  അദ്ധ്യക്ഷനായി. മരണപ്പെട്ട കരയോഗം അംഗങ്ങളായ  മേജർ ജനറൽ രാജമ്മാൾ, പഹൽഗാമിൽ ഭീകരാക്രമണത്തിൽ  മരിച്ചവർക്കും വീര മൃത്യു വരിച്ച സൈനികർക്കും യോഗം അനുശോചനമർപ്പിച്ചു.

താലൂക്ക് യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ അംഗങ്ങളായ മോഹൻദാസ് പാലാട്ട്, പി.സന്തോഷ് കുമാർ ഇൻസ്പെക്ടർ അശോക് കുമാർ,പഞ്ചായത്ത് കമ്മിറ്റി അംഗം ബാലകൃഷ്ണൻ കൂട്ടാല, ചടയൻ കാലായ് കരയോഗം സെക്രട്ടറി സതീഷ് മേനോൻ, എലപ്പുള്ളി കരയോഗം അംഗവും പ്രിവൻഷ്യ ഗ്രൂപ്പ് ചെയർമാനുമായ ഏ.എസ്. ഹരിഷ്, എസ്.ബി.ടി മുൻ ജനറൽ മാനേജർ ജെ.പി.എൻ തമ്പി,കരയോഗം  അംഗം ജ്യോതി നാരായണൻ, സ്നേഹതീരം പാലിയേറ്റീവ് കെയർ കൺവീനർ ജോജിതകിടിയിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു.

എസ് എസ് എൽ സി, പ്ലസ് ടൂ, ഡിഗ്രീ പരീക്ഷകളിൽ മികച്ച വിജയം വരിച്ച കരയോഗത്തിലെ വിദ്യാർത്ഥികൾക്കു പുരസ്കാരം നൽകിഅനുമോദിച്ചു. കരയോഗത്തിലെ വന്ദ്യ വയോധികയായ പാറുക്കുട്ടി അമ്മയെ ആദരിച്ചു. കരയോഗം സെക്രട്ടറി രഘുരാമൻ 2024-25 വർഷത്തെ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.

വനിതാ സമാജം പ്രസിഡൻറ് വസുധ വനിതാ സമാജ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് കേശവദാസ് സ്വാഗതവും  വനിതാ സമാജം സെക്രട്ടറി സുലേഖ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായി