Advertisment

കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സർക്കുലർ ബസ്സ് സർവ്വീസ് ആരംഭിക്കണം: - ഉപഭോക്തൃ വിദ്യാഭ്യാസ സമിതി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
electriv bus 1

കോഴിക്കോട്: കോഴിക്കോട്  നഗരത്തിൽ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് സർക്കുലർ ബസ്സ് സർവ്വീസ് ആരംഭിക്കണമെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി യോഗം ആവശ്യപെട്ടു. 

Advertisment

ജനശതാബ്ദി, വന്ദേ ഭാരത് ഉൾപ്പെടെയുള്ള ദീർഘദൂര ട്രെയിനുകളുടെ സമയക്രമമനുസരിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും സർവീസ് നടത്തുകയാണെങ്കിൽ ജനങ്ങൾക്ക് പ്രയോജനം ചെയ്യുക വഴി റോഡിലെ വാഹനങ്ങളുടെ സാന്ദ്രത കുറയുകയും ഒപ്പം അന്തരീക്ഷമലിനീകരണം കുറയുകയും ചെയ്യുമെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. 

വിമാന താവളം - റെയിൽവെ സ്റ്റേഷൻ - കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻറ് എന്നിവടങ്ങളിലേക്ക് സർക്കുലർ സർവ്വീസ് നടത്തി എയർ- റെയിൽ - റോഡ് കണക്ടിവിറ്റി കൂടുതൽ വിപുലമാക്കണമെന്നും ആവശ്യപെട്ടു. യോഗത്തിൽ പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു.

bus service45

 പത്മനാഭൻവേങ്ങേരി, വി.പി.സനീബ് കുമാർ, ഇ. ദിനചന്ദ്രൻ നായർ, വി. ചന്ദ്രശേഖരൻ, വെളിപാലത്ത് ബാലൻ,വനജചീനം കുഴിയിൽ ,പി.പി. വൈരമണി, പി.ശ്രീനിവാസൻ, പി.ഗൗരി ശങ്കർ, വി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.ഐ. അജയൻ (പ്രസിഡൻ്റ്), വി. ചന്ദ്രശേഖരൻ, പി.പി. വൈരമണി, ടി.സി. അബ്ദുൾ കരീം (വൈസ് പ്രസിഡൻ്റ് മാർ) പത്മനാഭൻ വേങ്ങേരി (സെക്രട്ടറി) പി.ഗൗരി ശങ്കർഎന്നിവരും . 

വനജചീനം കുഴിയിൽ, ചാൾസ് ജോൺ (ജോയിന്റ് സെക്രട്ടറിമാർ) വി.പി. സനീബ് കുമാർ(ട്രഷറർ) വെളിപാലത്ത് ബാലൻ, ഇ. ദിനചന്ദ്രൻ നായർ, പി.ശ്രീനിവാസൻ, വി.സുരേന്ദ്രൻ, കെ. മാധവൻ, പി.എൻ.വേണുഗോപാലൻ നായർ, സാബു മാത്യു ,ഹേമ മാലിനി (പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. പത്മനാഭൻ വേങ്ങേരി, 9446407893

Advertisment