മാറാട്ടിൽ (കൊച്ചുപറമ്പിൽ) ഏലിക്കുട്ടി ഇമ്മാനുവൽ നിര്യാതയായി

New Update
Elikutty Emmanuel

 കോടിക്കുളം: വാഴക്കാല  മാറാട്ടിൽ (കൊച്ചുപറമ്പിൽ) ഇമ്മാനുവൽ ഭാര്യ ഏലിക്കുട്ടി ഇമ്മാനുവൽ (94) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ  വ്യാഴം രാവിലെ പതിനൊന്നു മണിക്ക് വാഴക്കാല കരുണാഭവനിൽ ആരംഭിച്ച് വാഴക്കാല സെൻ്റ് മേരീസ് പള്ളിയിൽ.

Advertisment

പരേത മാറാട്ടിൽ അഗസ്തി ബ്രിജീത്ത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : പരേതയായ റോസക്കുട്ടി തോമസ് ചുണ്ടാട്ട് , മറിയക്കുട്ടി മാത്യു ചെമ്പരത്തിക്കൽ, ജോസ് മാറാട്ടിൽ.  പരേത സംഭാവനയായി നൽകിയ പുരയിടത്തിലാണ് കരുണാഭവൻ സ്ഥിതിചെയ്യുന്നത്.