കോട്ടയം: മാധ്യമ പ്രവർത്തകരോട് നിരന്തരമായി മോശമായി പെരുമാറുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രവർത്തനത്തിന് എതിരെ വ്യാപകമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ നാലാം തൂണായ മാധ്യമങ്ങളെ അവഗണനയോടും, പുച്ഛത്തോടെയും ഭീഷണിയോടും സംസാരിക്കുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി ബെയ്ലോൺ എബ്രാഹം ആവശ്യപ്പെട്ടു, ഇത് സംബന്ധിച്ച രാഷ്ട്രപതിക്ക് കത്തെഴുതാൻ തിരുമാനിച്ചതായി കോട്ടയം ജില്ലാ ഭാരവാഹികൾ അറിയിച്ചു