New Update
/sathyam/media/media_files/2026/01/01/road-thakarcha-2026-01-01-14-13-15.jpg)
കോട്ടയം: കാത്തിരുന്നു കാത്തിരുന്നു റോഡ് ടാർ ചെയ്തു, പിറ്റേന്നു തണ ടറിങ്ങ് ഇളകി റോഡ് തകർന്നു. റോഡ് നിർമാണത്തിലെ അപകത കാരണം പ്രതിസന്ധിയിലായിരിക്കുകയാണ് എന്ത യാറിലെ ജനങ്ങൾ.
Advertisment
ഏന്തയാർ-കൈപ്പള്ളി റോഡാണ് ടാറിംഗ് നടത്തി രണ്ടാം ദിനം തന്നെ തകർന്നു തരിപ്പണമായത്. പൂഞ്ഞാർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലേക്ക് ഏന്തയാറിൽനിന്ന് ഏറ്റവും എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. നാളുകളായി റോഡ് സഞ്ചാരയോഗ്യമല്ലായിരുന്നു.
നിരവധി സമരങ്ങളെ തുടർന്നാണ് റോഡ് നിർമാണം ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ റോഡിന്റെ ടാറിംഗ് ഇളകിയത് ആശങ്കയായിട്ടുണ്ട്. റോഡിന്റെ ഒരുവശത്ത് വലിയതോതിലാണ് ടാറിങ് ഇളകി യിരിക്കുന്നത്. റോഡ് നിർമാണണത്തിൽ അശാസ്ത്രീയത ഉണ്ടെന്നാണു നാട്ടുകാർ പറയുന്നത്.
റോഡിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us