തൃശൂർ വൈലത്തൂർ മഅ്ദിനുൽ ഉലൂം ഹയർ സെക്കൻഡറി മദ്റസയിൽ പ്രവേശനോത്സവവും രക്ഷാകർതൃ സംഗമവും നടന്നു

New Update
madanulmadrsa

വടക്കേകാട് : വൈലത്തൂർ മഅ്ദിനുൽ ഉലൂം ഹയർ സെക്കൻഡറി മദ്റസയിൽ നവാഗത വിദ്യാർത്ഥികൾക്കായുള്ള 'മിഹ്റജാനുൽ ബിദായ '- പ്രവേശനോത്സവവും രക്ഷാകർതൃ സംഗമവും വിവിധ പരിപാടികളോടെ നടന്നു. പ്രമുഖ പണ്ഡിതനും സമസ്ത കേരള ജം മിയ്യത്തുൽ ഉലമ തൃശൂർ ജില്ലാ ഉപാധ്യക്ഷൻ ഉസ്താദ് സുലൈമാൻ അൻവരി   കുട്ടികൾക്ക് ആദ്യക്ഷരവും വിദ്യാരംഭവും നടത്തി.

Advertisment

ആധുനിക കാലഘട്ടത്തിൽ പുതു തലമുറയെ ധാർമ്മികമായ മൂല്യങ്ങളിലതിഷ്ഠിതമായ വഴിയിലേക്ക് നയിക്കേണ്ടത് അനിവാര്യമാണെന്നും, കാലഘട്ടത്തിലെ വെല്ലുവിളികളിൽ വിദ്യാർത്ഥികൾ വഴിതെറ്റിപ്പോകാനുള്ള സാഹചര്യങ്ങൾ കൂടുതലാണെന്നും, സാങ്കേതികവിദ്യയുടെ അതിപ്രസരം, സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങിയവ കുട്ടികളുടെ ധാർമ്മിക ബോധത്തെയും സ്വഭാവ രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയെറെയുള്ളത് കൊണ്ട്
വിദ്യാർത്ഥികൾക്ക് നല്ല മത ഭൗതിക സമുന്യയ വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം തന്നെ അവരിൽ ശക്തമായ മത ധാർമ്മിക ബോധം ഉണ്ടാക്കിയെടുക്കേണ്ടത് അദ്ധ്യാപകരും രക്ഷിതാക്കളും ഒപ്പം മഹല്ല് സംവിധാനവും സമൂഹവും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന്  ഉസ്താദ് തന്റെ ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു.


വൈലത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മൂസ്സ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കുട്ടികളോട് നിത്യവും സ്ഥിരമായ സ്നേഹ സൗഹൃദ ആശയവിനിമയം നടത്തുകയും സമൂഹത്തിൽ നിന്ന് അന്യം നിന്നുപോകുന്നപരസ്പരസ്നേഹം കരുണയും,  സത്യസന്ധതയും, സഹാനുഭൂതിയും ധാർമീക നീതിബോധം കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ പരിശീലിപ്പിക്കുകയും  സാമൂഹികമായ ഉത്തരവാദിത്തങ്ങളും മാനുഷികമായ ബന്ധങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ധ്യാപക രക്ഷാകർത സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ മഹല്ല് ഖതീബ് ഉസ്താദ് മുഹമ്മദ്‌ ഷാഫി അൽ ഹൈതമി പറഞ്ഞു.


മദ്രസ സ്വദർ മുഅല്ലിം സുഹൈൽ ഫൈസി സമസ്തയുടെ വിദ്യാഭ്യാസ സംവിധാനങ്ങളെ കുറിച്ചും നാം സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചും വിദ്യാഭ്യാസനിർവഹണത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ സംസാരിച്ചു.


ഉമ്മർ ചേപ്പുള്ളിയിൽ, എ എം മുഹമ്മദ്‌, സാദിഖ് മുസ്ലിയാർ, യുസുഫ് മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു. കമ്മിറ്റി ഭാരവാഹികൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ പരിപാടികൾക്ക് നേതൃത്വം നൽകി. മഹല്ല് ജനറൽ സെക്രട്ടറി അബ്ദുൽ കലാം സ്വഗതവും മദ്രസ്സ സെക്രട്ടറി ജലീൽ വെട്ടിശേരി നന്ദിയും പറഞ്ഞു.


റിപ്പോർട്ട് 
നൌഷാദ് വൈലത്തൂർ

Advertisment