വേങ്ങശ്ശേരി: എൻ എസ് എസ് ഹൈസ്ക്കൂളിലെ പ്രവേശനോത്സവം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വിജയലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ എം.ശശികുമാർ സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡൻ്റ് കെ.സി സുനിത, പി ടി എ എക്സിക്യുട്ടീവ് കമ്മറ്റി അംഗം എം രാജി, വിദ്യാർത്ഥി പ്രതിനിധി പി.ഹർഷ എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.