Advertisment

നാളെയുടെ സംരംഭകരെ വളർത്തിയെടുക്കാൻ... കലൂർ മേരി ലാന്റ് പബ്ലിക് സ്കൂളിൽ സംരംഭക ദിനാചരണം

New Update
marriland public school

കലൂർ:നാളെയുടെ സംരംഭകരെ വളർത്തിയെടുക്കാൻ കലൂർ മേരി ലാന്റ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി എട്ടിന് സംരംഭക ദിനം ആചരിക്കും. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ഇതോടനുബന്ധിച്ചുള്ള പ്രദർശനം നടക്കുന്നത്. 

Advertisment

വിദ്യാർത്ഥികളിലും ചെറുപ്പക്കാരിലും സംരംഭകത്വ മനോഭാവം വളർത്തിയെടുക്കുകയാണ് ദിനാചരണം ലക്ഷ്യമിടുന്നതെന്ന് മേരിലാന്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ തോമസ് ജെ കാപ്പൻ പറഞ്ഞു. സംരംഭക ദിനത്തിൽ വ്യവസായ ഉൽപ്പന്നങ്ങളും കഴിവുകളും പ്രദർശിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി ആറിന് മുമ്പ് ഗൂഗിൾ ഫോം ലിങ്ക് മുഖേനയോ 9947612207 നമ്പർ വഴിയോ പേരും വിവരങ്ങളും രജിസ്ട്രർ ചെയ്യണം. 

സംരംഭകർക്ക് ആവശ്യമായ മേശ, കസേര, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ നിന്നും ലഭ്യമാക്കും. സംരംഭകർ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ തലേ ദിവസമോ അല്ലെങ്കിൽ എട്ടാം തീയതി രാവിലെ 9.30ന് മുമ്പോ തയ്യാറാക്കണം. ഓരോ സ്റ്റാളിലും ഒരു വിദ്യാർത്ഥിയെങ്കിലും ഉണ്ടായിരിക്കണം. അതേ ദിവസം വിദ്യാർത്ഥിയ്ക്ക് സ്റ്റാളിൽ എത്തിച്ചേരാൻ സാധിക്കുകയില്ലെങ്കിൽ സ്കൂളിൽ നിന്നും വിദ്യാർത്ഥിയെ വോളൻ്റിയറായി നൽകും. 

ക്രിയേറ്റീവായ ഏത് ഉൽപ്പന്നവും സ്റ്റാളിൽ പ്രദർശിപ്പിക്കാം. സ്കൂളിൽ നിന്നോ സ്കൂളിന് പുറത്തുള്ള ഏതൊരു സംരംഭകനും ഇതിൽ പങ്കാളിയാകാം. സംരംഭകരിൽ നിന്നും യാതൊരുവിധ ഫീസുകളും ഈടാക്കുന്നില്ല. ഇന്റസ്ട്രിയൽ ഐറ്റംസ്, വിവിധ ടെക്നേളജി ഉപയോഗിച്ചുള്ള ക്രിയേറ്റീവായ ഉൽപ്പന്നങ്ങൾ, ഫുഡ് പ്രോഡക്ടുകൾ, ബേക്കറി ഐറ്റംസ്, ഓർനമെന്റ്സ്, ജ്വല്ലറി, കരകൗശല വസ്തുക്കൾ, ചെടികൾ, എംബ്രോയിഡറി ഐറ്റംസ് എന്നിവയും മറ്റ് നവീന ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തുവാൻ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 9947612207, 9061139091.

Advertisment