കങ്ങഴ : പരിസ്ഥിതി സൗഹൃദ സന്ദേശം വിളംബരം ചെയ്തു കൊണ്ട് മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിൽ പരിസ്ഥിതി ദിന ആഘോഷം. ഹരിത ഭംഗി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയ വളപ്പിൽ കൂടുതൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു.
പ്രകൃതിയുടെ നഷ്ടമാകുന്ന പച്ചപ്പ് തിരികെ കൊണ്ടു വരേണ്ടത് നമ്മുടെ കടമയാണെന്ന് സ്കൂൾ മാനേജർ റവ. സിസ്റ്റർ അഖില ജോസഫ് ദിനാചരണം ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പരിസ്ഥിതി ചിന്ത ഒരു ദിവസത്തേക്ക് മാത്രമാകരുതെന്നും റവ. സിസ്റ്റർ അഖില ജോസഫ് ഓർമിപ്പിച്ചു.
സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും, പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും ചെയ്തു. പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, വിദ്യാർത്ഥി പ്രതിനിധി അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.