/sathyam/media/media_files/2025/10/14/c9744eb2-4941-4044-a80e-456da855a26b-2025-10-14-16-00-03.jpg)
ഉഴവൂർ: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ Centre for Environmental Education and Rural Development (CEERD) ന്റെ ആഭിമുഖ്യത്തിൽ നടന്ന “പരിസ്ഥിതി മിത്ര" അവാർഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം ഒക്ടോബർ 13ആം തീയതി രാവിലെ 11 മണിക്ക് പാർലമെന്റ് അംഗം ജോസ് കെ. മാണി എംപി നിർവഹിച്ചു. മാനേജർ റവ: ഫാ.എബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ് സ്വാഗതം ആശംസിച്ചു.
വ്യക്തിഗത വിഭാഗത്തിൽ കുന്നത്ത് നാരായണൻ വൈദ്യരും സ്ഥാപന വിഭാഗത്തിൽ കൊച്ചിൻ കോളേജ്, കൊച്ചിയും അവാർഡ് ഏറ്റു വാങ്ങി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. മാത്യു, മുൻ പ്രിൻസിപ്പൽ പ്രൊഫ വി.പി. തോമസ്‌കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. CEERD സെക്രട്ടറി ആശാ രാജു അവാർഡ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
കോളേജ് ക്യാമ്പസ്സിൽ പുതുതായി ആരംഭിച്ച മിയാവാക്കി വനത്തിന്റെയും ജൈവവൈവിധ്യ പാർക്കിന്റെയും ഉദ്ഘാടനം മാനേജർ റവ: ഫാ. എബ്രഹാം പറമ്പേട്ട് നിർവഹിച്ചു. അതിനായി ചെടികൾ സംഭാവന ചെയ്ത ദിവാകരൻ കടിഞ്ഞിമൂലയെ ആദരിച്ചു. CEERD എക്സിക്യൂട്ടീവ് ഡയറക്ടർ പ്രിൻസ് ജോസഫ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.