ഈരാറ്റുപേട്ട അയ്യപ്പന് വിടചൊല്ലി നാട്. അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ. ആദരമർപ്പിക്കാൻ എത്തിയവരിൽ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ. സങ്കടമടക്കാനാവാതെ പരവൻപറമ്പിൽ കുടുംബം

New Update
erattupetta ayyappan

കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പനു വിട ചൊല്ലി നട്. സംസ്കാര ചടങ്ങിനു മുൻപു 
അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് പരവൻപറമ്പിൽ വീട്ടിലേക്ക് എത്തിയത്. മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ ആദരമർപ്പിക്കാൻ എത്തി. തങ്ങുടെ പ്രിയങ്കരനായ അയ്യപ്പൻ്റെ വിയോഗത്തിൽ സങ്കടമടക്കാനാവാതെ പരവൻപറമ്പിൽ കുടുംബം വിതുമ്പി. പോസ്റ്റ്മോർട്ടത്തിനു ശേഷമായിരുന്നു മറവ് ചെയ്തത്. ആനയ്ക്ക് മൂത്രാശയ രോഗമാണ് മരണകാരണമായതെന്നു ചികിത്സിച്ച ഡോ.ശശീന്ദ്രദേവും ഡോ.യു.ഗിരീഷും പറഞ്ഞത്.

Advertisment

അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അയ്യപ്പൻ. നാല് മാസം മുൻപ് മൂന്ന് തവണ ആന കുഴഞ്ഞ് വീണിരുന്നു. സ്വയം എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത രീതിയിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ആനയ്ക്ക് ഉണ്ടായിരുന്നു. നിരവധി ആരാധകർ ഉള്ള ആനയായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ.

കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവൻ പറമ്പിൽ വീടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഈരാറ്റുപേട്ട അയ്യപ്പൻ. കേരളത്തിൽ ഉടനീളം 100 കണക്കിന് ഉത്സവങ്ങൾക്ക് നിറ സാന്നിധ്യമായ ആന കൂടിയാണ് ഈരാറ്റുപേട്ട അയ്യപ്പൻ. കോടനാട്ട് നിന്നും വനം വകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തിൽ വാങ്ങിയാണ് ഈരാറ്റുപേട്ടയിൽ എത്തിക്കുന്നത്.

1977 ഡിസംബർ 14-നാണ് ആനയെ വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ വീട്ടിൽ എത്തിക്കുമ്പോൾ അഞ്ച് വയസ്സായിരുന്നു ആനക്ക് പ്രായം. ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ ആനയാണ് അയ്യപ്പന്‍.

Advertisment