കൂവപ്പടി ജൂനിയർ ടെക്നിയ്ക്കൽ സ്‌കൂളോർമ്മകളുമായി1979-ലെ വിദ്യാർത്ഥികളുടെ സതീർത്ഥ്യസംഗമം 26ന്

New Update
33

പെരുമ്പാവൂർ: പ്രായം 65-നോടടുത്തവരാണെല്ലാവരും. പഠിച്ച വിദ്യാലയത്തിലെ പഴയസഹപാഠികളെ കാണുവാനും സൗഹൃദം പുതുക്കുവാനും ഗൃഹാതുരത്വം നിറയ്ക്കുന്ന ഓർമ്മകളുമായി ഇടനാഴികളിൽ ഉലാത്തുവാനുമായി പെരുമ്പാവൂർ കൂവപ്പടി അയ്മുറിയിലെ പഴയ ജൂനിയർ ടെക്നിയ്ക്കൽ സ്‌കൂളിലെ 1979 ബാച്ച് ജെ.ടി.എസ്.എൽ.സി. വിദ്യാർത്ഥികൾ ഒത്തുകൂടുന്നു.

Advertisment

ff

 സതീർത്ഥ്യസംഗമം എന്ന പേരിൽ 26ന് രാവിലെ 10ന് അയ്മുറിയിലെ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജിന്റെ കോൺഫറൻസ് ഹാളിലാണ് ഒത്തുകൂടൽ. സി.കെ. മോഹനൻ, സി. ഒ. പത്രോസ്, ജയകുമാർ, മണി വടക്കേടത്ത് തുടങ്ങിയവർ നേതൃത്വം നൽകും.

Advertisment