New Update
/sathyam/media/media_files/bDGo6YL7qlt4PNwxTnNo.jpeg)
കൊച്ചി: ജി.എസ്.ടി.ക്ക് മുമ്പ് സർക്കാർ വ്യാപാരികൾക്കെതിരെ എടുത്തിട്ടുള്ള കേസുകൾ ,വ്യാപാരികളിൽ നിന്നുള്ള കണക്കുകൾ എഴുതിതള്ളണമെന്ന് ആൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.ബി.ഗോവിന്ദൻ ആവശ്യപ്പെട്ടു.
Advertisment
ആൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ കൊച്ചി സർണ്ണഭവനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധിയിലൂടെ തിരിച്ച് കിട്ടിയ സ്വർണ്ണ ഭവനിലേക്ക് പ്രവർത്തകർ ജാഥയാണ് എത്തിയത്.
സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കൊടുവള്ളി സുരേന്ദ്രൻ ,വർക്കിംഗ് പ്രസിഡൻറ് ഐമു ഹാജി' എറണാകുളം ജില്ല പ്രസിഡൻ്റ് ജയിംസ് ,സെക്രട്ടറി നക്ഷത്ര ഷാനവാസ് 'എസ്.പളനി ,നസീർ പുന്നക്കൽ ,കെ എൻ പ്രേമാനന്ദൻ ,നവാസ് പുത്തൻവീട് എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us