അയോധ്യ രാമജന്മഭൂമിയിലെ ആഘോഷവേളയിൽ കൂവപ്പടി പുല്ലംവേലിക്കാവിലും ആഘോഷവും സത്സംഗവും

New Update
66

പെരുമ്പാവൂർ: അയോധ്യാപുരി ശ്രീരാമജന്മഭൂമിയിൽ 'രാംലല്ല'യുടെ പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22 തിങ്കളാഴ്ച കൂവപ്പടിയിൽ ആഘോഷവും സത്സംഗവും നടക്കുമെന്ന് കൊരുമ്പശ്ശേരി പ്രാണപ്രതിഷ്ഠാസ്ഥാൻ സംയോജകൻ ഹരിദാസ് നാരായണൻ പറഞ്ഞു. കൂവപ്പടി പുല്ലംവേലിക്കാവ് ക്ഷേത്രസമുച്ചയത്തിലാണ് ഉച്ചയ്ക്ക് 11.30 മുതൽ 2 മണി വരെ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 

Advertisment

ഇതോടനുബന്ധിച്ച് കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയിലെ ഇന്ദിരാ നായർ പനഞ്ചിയ്ക്കലിന്റെ നേതൃത്വത്തിൽ  നാമജപവും ഭജനയും ഉണ്ടായിരിയ്ക്കും. പ്രതിഷ്ഠാ മഹോത്സത്തിന്റെ മുന്നോടിയായി പൂജിച്ച അക്ഷതവുമായി പ്രദേശത്തെ ശ്രീരാമസേവകർ ഹൈന്ദവഭവനങ്ങളിൽ മഹാസമ്പർക്കം തുടങ്ങി. ജനുവരി 15 വരെ അക്ഷതവിതരണം ഉണ്ടാകും.

3

 1990-ൽ കർസേവയിൽ പങ്കെടുത്ത പ്രദേശത്തെ ശ്രീരാമസേവകരെ ചടങ്ങിൽ ആദരിയ്ക്കും. വൈകിട്ട് കൂവപ്പടി ശ്രീധർമ്മശാസ്താക്ഷേത്രത്തിലും കൂവപ്പടി ശ്രീമരിയമ്മൻ കോവിലിലും പ്രത്യേക പൂജകളും ശ്രീരാമജ്യോതിപ്രോജ്ജ്വലനവും നടക്കും. അയോധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആഹ്വാനപ്രകാരമാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷ്ഠാചടങ്ങുകളുടെ തത്സമയ ടെലിവിഷൻ സംപ്രേഷണം ആഘോഷസ്ഥലത്ത് പ്രദർശിപ്പിക്കുന്നുണ്ട്.
ചടങ്ങിന്റെ സമാപനവേളയിൽ പ്രസാദ ഊട്ടും ഉണ്ട്.

Advertisment