New Update
/sathyam/media/media_files/4csOF9GjmaPVaTpZxQa4.jpeg)
പെരുമ്പാവൂർ: ഔഷധവിജ്ഞാനീയത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായ മഹാവിഷ്ണുവിന്റെ അവതാരം കൂടിയായ ധന്വന്തരിമൂർത്തിയ്ക്ക് തോട്ടുവാ തീർത്ഥത്തിൽ ആറാട്ട് നടന്നു.
Advertisment
/sathyam/media/media_files/jCK61SXcc17ZyDTZEHPA.jpeg)
ഇക്കൊല്ലത്തെ ഉത്സവത്തിന്റെ ആറാം ദിവസം തോട്ടുവാ തോട്ടിൽ നടന്ന ആറാട്ടിന് തന്ത്രി ചേലാമറ്റം തോട്ടാമറ്റം സുബ്രഹ്മണ്യൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. സർവ്വരോഗശമനത്തിനായി പെരിയാറിന്റെ കൈവഴിയായി ഒഴുകിയെത്തുന്ന തോട്ടുവാ തോട്ടിലെ ഔഷധസമാനമായ ജലത്തിൽ ഭക്തർ കുളിച്ചു തൊഴുന്നത് ഇവിടെ പതിവാണ്.
/sathyam/media/media_files/Fp450pbjdXEzy0mU986a.jpeg)
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നും പ്രശസ്തരായ ആയുർവ്വേദ ഭിഷഗ്വരന്മാരും ഡോക്ടർമാരും ധന്വന്തരിയെ വന്നു തൊഴുതു പോകാറുണ്ട്. ഡിസംബർ 17 മുതൽ 27 വരെ നടക്കുന്ന ദശാവതാരം ചന്ദനം ചാർത്തൽ ദർശിയ്ക്കാൻ നൂറുകണക്കിന് ഭക്തരെത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us