/sathyam/media/media_files/2026/03/01/3b49a768-0c85-48e2-a703-66ae83cce59c-2026-03-01-14-48-26.jpg)
കോട്ടയം: ഉദ്ഘാടനത്തിന് ഒരുങ്ങി എരുമേലി- ശബരിമല ഇടത്താവളം. എരുമേലിയില്‍ തീര്‍ത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 15 കോടി രൂപ അനുവദിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ എരുമേലി വലിയമ്പലം കോമ്പൗണ്ടില്‍ എരുമേലി ഇടത്താവളം നര്‍മിച്ചിരിക്കുന്നത്.
അയ്യപ്പന്‍മാര്‍ക്കുള്ള വിശ്രമ കേന്ദ്രം, അതിഥി മന്ദിരം, അന്നദാന ബ്ലോക്ക്, സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ഡോര്‍മെറ്ററിയും ശുചിമുറികളും, പാചകശാല, ഓഡിറ്റോറിയം, പാര്‍ക്കിംഗ് സൗകര്യം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. 2022 ൽ അന്നത്തെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആണ് നിർമാണ ഉദ്ഘാടനം നടത്തിയത്. എരുമേലിയ്ക്കൊപ്പം നിലയ്ക്കൽ ഇടത്താവളവും അന്ന് നിർമാണം ആരംഭിച്ചതാണ്. എന്നാൽ പല കാരണങ്ങളാൽ നിർമാണം ഇടയ്ക്ക് നിലച്ചത് കൊണ്ടാണ് എരുമേലിയിൽ പൂർത്തിയാകാൻ വൈകിയത്.
ഓഡിറ്റോറിയം, ഡോർമെറ്ററികൾ, ശൗചാലയങ്ങൾ, ഹാൾ, മെസ്, 16 മുറികൾ, പാർക്കിംഗ് സൗകര്യം ഉൾപ്പടെ ആണ് നിർമാണം പൂർത്തിയായിരിക്കുന്നത്. മാർച്ച് മൂന്നിന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ഉദ്ഘാടന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക,സാമുദായിക, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us