തിരുവല്ല: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി മാർത്തോമ്മാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന് വാഹനം കൈമാറി.
ചടങ്ങിൽ ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോൾ തോമസ് മാർത്തോമ്മാ സഭാ മേലദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് താക്കോൽ കൈമാറി.
ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി ടി മാമൻ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, സീനിയർ വികാരി ജനറാൾ റവ. മാത്യു ജോൺ, ഇസാഫ് ബാങ്ക് സസ്‌റ്റൈനബിൾ ബാങ്കിങ് ഹെഡ് റെജി കോശി ദാനിയേൽ, ക്ലസ്റ്റർ ഹെഡ് ഹാരി വി മാഞ്ഞൂരാൻ, ബ്രാഞ്ച് മാനേജർ അലിൻ രാജ് എന്നിവർ പ്രസംഗിച്ചു.