പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ച് ഇസാഫ് ഫൗണ്ടേഷൻ

New Update
esaf pali

അതിരപ്പള്ളി: പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് വീട്ടിലെത്തി സാന്ത്വന പരിചരണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ഇസാഫ് ഫൗണ്ടേഷനും അതിരപ്പള്ളി ഗ്രാമപഞ്ചായത്തും സംയുക്തമായി പാലിയേറ്റിവ്  ദിനാചരണം സംഘടിപ്പിച്ചു.

Advertisment

ഇതിന്റെ ഭാഗമായി ബുധനാഴ്ചകളിൽ രോഗികൾക്ക് ഡോക്ടറുടെയും മെഡിക്കൽ പാലിയേറ്റീവ് ടീമിന്റെയും സേവനം ഉറപ്പാക്കും. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഉദ്‌ഘാടനം ഇസാഫ് ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മെറീന പോൾ നിർവഹിച്ചു. അതിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് അധ്യക്ഷത വഹിച്ചു.

 ഭിന്നശേഷിക്കാർക്കുള്ള വീൽചെയറുകൾ, അഡ്ജസ്റ്റബിൾ കിടക്കകൾ, എയർ ബെഡുകൾ, പാലിയേറ്റിവ് കെയർ സാമഗ്രികൾ എന്നിവ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം എം മനോജിന് കൈമാറി. പാലിയേറ്റീവ് സേവനങ്ങൾക്കായുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫും ചടങ്ങിൽ സംഘടിപ്പിച്ചു.

 ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗം ഷാന്റി ജോസഫ്, വാർഡ് മെമ്പർമാരായ കൃഷ്ണൻ സി സി, ജയചന്ദ്രൻ കെ എം, സെഡാർ റീട്ടെയിൽ എം ഡി അലോക് തോമസ് പോൾ, ഇസാഫ് ഫൗണ്ടേഷൻ അസോസിയേറ്റ് ഡയറക്ടർ ജോൺ ഇഞ്ചക്കലോടി, അസിസ്റ്റന്റ് ഡയറക്ടർ വിൻ വിൽസൺ, എം പി ജോർജ്, അനുജ കെ പി എന്നിവർ സംസാരിച്ചു.

Advertisment