'ഒരു തദ്ദേശസ്ഥാപനം ഒരു ആശയം' ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരിച്ച് ഏറ്റുമാനൂർ ബ്ലോക്ക്

New Update
ettumanoor block

കോട്ടയം: കെ ഡിസ്‌കും കിലയും ചേർന്നു നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരിച്ചു. ബ്ലോക്ക് കേന്ദ്രീകരിച്ച് സർക്കാർ സംവിധാനങ്ങൾ, അക്കാദമിക സ്ഥാപനങ്ങൾ, വ്യവസായങ്ങൾ/ സംരംഭങ്ങൾ, പൊതുസമൂഹം എന്നിവ കൂട്ടിയോജിപ്പിച്ച് സങ്കീർണമായ വികസന പ്രശ്നങ്ങൾ പരിഹരിക്കാനും സമഗ്രമായ ഇന്നവേഷൻ ആവാസ വ്യവസ്ഥ ഉണ്ടാക്കിയെടുക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണ് ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ എന്ന ആശയം നടപ്പാക്കുന്നത്.

Advertisment

ഏറ്റുമാനൂർ ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരണ ശില്പശാല ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു ഉദ്ഘാടനം ചെയ്തു. കെ ഡിസ്‌ക് പ്രതിനിധികളായ എം.കെ. വാസു, ഷെറിൻ സാം ജോസ്, ഒ.എൽ.ഒ.ഐ. ജില്ലാ കോ-ഓർഡിനേറ്റർ നിമിഷ ബാബു, സി.എസ്. ആതിര എന്നിവർ നേതൃത്വം നൽകി. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, കില റിസോഴ്സ് പേഴ്സൺമാരായ സുനു പി. മാത്യു, പ്രഭാവതി, ജോൺ കെ. ജോസഫ്, സി. ശശി എന്നിവർ പങ്കെടുത്തു.

Advertisment