New Update
/sathyam/media/media_files/2025/06/21/ttumannor-mini-civil-station-2025-06-21-19-12-58.jpg)
കോട്ടയം: ഏറ്റുമാനൂരിലെ സർക്കാർ ഓഫീസുകൾ സമീപഭാവിയിൽത്തന്നെ ഒരു കുടക്കീഴിലാകും. അഞ്ചുനിലകളിൽ 3810 ചതുരശ്ര മീറ്ററിൽ വിഭാവനം ചെയ്തിട്ടുള്ള മിനി സിവിൽസ്റ്റേഷന്റെ നിർമാണോദ്ഘാടനം ജൂലൈയിൽ നടക്കും.
Advertisment
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുപിന്നിലെ 0.3285 ഹെക്ടർ( 81.18 സെന്റ് )പുറമ്പോക്ക് ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ ഉയരുക. ഇതിനുള്ള രൂപരേഖ തയാറായി.ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റുമാനൂർ എം.എൽ.എ. കൂടിയായ സഹകരണം-തുറമുഖം-ദേവസം വകുപ്പ് മന്ത്രി വി.എൻ. വാസവന്റ നേതൃത്വത്തിൽ നടന്ന ആദ്യമണ്ഡല വികസന ശിൽപശാലയിൽ ഉയർന്നുവന്ന ആവശ്യമായിരുന്നു മിനി സിവിൽ സ്റ്റേഷൻ. മന്ത്രിയുടെ ശ്രമഫലമായാണ് പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us