സമാധാനന്തരീക്ഷം സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ടു വരണം

New Update
6dd72e72-1290-47cd-a092-34fd61e9984a

പാലക്കാട് : നാടിൻ്റെ സമാധാനവും സൗഹൃദവും തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൈകോർക്കണമെന്ന് പാലക്കാട് സൗഹൃദവേദി തോട്ടുങ്കൽ സെൻ്റ് മേരീസ് ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് മീറ്റ് ആവശ്യപ്പെട്ടു.

Advertisment

അസി. സൂപ്രണ്ട് ഓഫ് പോലീസ് രാജേഷ് കുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി
ചെയർമാൻ ഡോ.ശ്രീമഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു. റിട്ട. എസ് പി. വിജയൻ, റിട്ട. ഡി.വൈഎസ്പി വി.എസ്.മുഹമ്മദ് കാസിം, അഡ്വ ഗിരീഷ് നൊച്ചുള്ളി, ബഷീർ ഹസൻ നദ്‌വി, എഞ്ചി. എൻ.സി. ഫാറൂഖ്, എം.പി.മത്തായി മാസ്റ്റർ, എം.സുലൈമാൻ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

Advertisment