നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

New Update
1001003281
വേങ്ങശ്ശേരി : എൻ എസ് എസ് ഹൈസ്കൂളിൽ  ജൂനിയർ റെഡ്ക്രോസിൻ്റെയും ടീൻസ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി സെയിൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഒറ്റപ്പാലം എൻ എസ് എസ്  താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.
വേങ്ങശ്ശേരി സൗഹൃദ കൂട്ടായ്മ സെക്രട്ടറി പി.പി രാജഗോപാലൻ, ഒറ്റപ്പാലം ബി.ആർ.സി യിലെ സെപെഷ്യൽ എഡ്യുക്കേറ്റർ  എം.ടി ഷഫീർ, സെയിൻ കണ്ണാശുപത്രിയിലെ ഓപ്റ്റിഷ്യൻ ഒ. ഷാലിം സ്കൂൾ ലീഡർ കെ.ജിഷ്ണ എന്നിവർ സംസാരിച്ചു.ജെ.ആർ.സി കൺവീനർ ബി.ധരേഷ്, ഹെൽത്ത് ക്ലബ്ബ് കൺവീനർ വി.വിദ്യ, സെയിൻ കണ്ണാശുപത്രിയിലെ ഫഹ്മിദ, ടി.കെ അപർണ, ഷമീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ക്യാമ്പിൽ പരിശോധന നടത്തി.
Advertisment
Advertisment