New Update
/sathyam/media/media_files/2025/05/15/Ch3bON5WEOuMcAUWurW4.jpg)
ഉഴവൂർ: പുതിയ ബിരുദ പാഠ്യപദ്ധതി പൊതു സമൂഹത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നടത്തുന്ന 'മുഖാമുഖം' പരിപാടി മെയ് 17-ാം തിയതി രാവിലെ 10.30 ന് കോളേജ് എജ്യുക്കേഷണൽ തിയേറ്ററിൽ വെച്ച് എം.ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. തോമസ് കെ. അലക്സ് ഉദ്ഘാടനം ചെയ്യും.
Advertisment
ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശവും എം.ജി സർവ്വകലാശാലയുടെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷൻ സഹായവും ലഭ്യമാക്കുന്ന 'അഡ്‌മിഷൻ ഹെൽപ് ഡെസ്‌ക്' അന്നേ ദിവസം മുതൽ കോളേജിൽ ലഭ്യമാണ്. ഈ പരിപാടിയിൽ എല്ലാ മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. 9947314598, 9446540127