വിശ്വാസപരിശീലനം കാലാനുസൃതമായി നവീകരിക്കപ്പെടണം : മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

New Update
madathil kandathil

കോതമംഗലം: കോതമംഗലം രൂപതാവിശ്വാസപരിശീലന  കൺവെൻഷൻ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ വച്ച് ജൂൺ 14ന് നടത്തപ്പെട്ടു. ഉദ്ഘാടനം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ   നിർവഹിച്ചു. കാലാനുസൃതമായ വിശ്വാസ പരിശീലനമാണ് ഇന്നിന്റെ ആവശ്യകത എന്ന്  അഭിവന്ദ്യ പിതാവ് പറഞ്ഞു.

Advertisment

ആമുഖപ്രഭാഷണം വിജ്ഞാന ഭവൻ ഡയറക്ടർ ഫാ. ജോസഫ് കല്ലറയ്ക്കൽ  നടത്തി.തുടർന്ന് ആശംസകൾ അർപ്പിച്ചുകൊണ്ട് രൂപതാ വികാരി ജനറാൾ മോൺ. പയസ് മലേകണ്ടത്തിൽ, മോൺ.വിൻസൻ്റ് നെടുങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു. വിശുദ്ധ ബൈബിളിനെ ആസ്പദമാക്കിയുള്ള ക്ലാസ്സ് ബഹു ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ നയിച്ചു. 

ഈ വർഷം 43 സൺഡേ സ്കൂളുകൾ  A grade ന് അർഹരായി. 28  ഇടവകകൾ  PTA എ ഗ്രേഡ് നും അർഹരായി. 4 ,7, 10 ,12 ക്ലാസുകളിലെ മികച്ച കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു .രൂപതയിലെ മികച്ച 14 വിശ്വാസ പരിശീലകരെ ആദരിച്ചു.

Advertisment