/sathyam/media/media_files/2025/11/09/neendor-fhc-vn-vasavan-9-11-25-2025-11-09-19-37-17.jpg)
കോട്ടയം : നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഓണംതുരുത്തിൽ പുതിയതായി നിർമിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കൈപ്പുഴ, നീണ്ടൂർ സൗത്ത് എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന സബ് സെന്ററുകളുടെ ശിലാസ്ഥാപന കർമ്മവും സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു.
കൈപ്പുഴ സെൻറ് ജോർജ് വി.എച്ച്.എസ്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ പ്രദീപ് അധ്യക്ഷത വഹിച്ചു.
ദേശീയ ആരോഗ്യ ദൗത്യം വഴി 1.43 കോടി രൂപ ചെലവിട്ടാണ് കുടുംബാരോഗ്യ കേന്ദ്ര നിർമാണം. സബ് സെൻ്ററുകൾ 55 ലക്ഷം രൂപ വീതം ചെലവിട്ടും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആലീസ് ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി ബാബു, എം.കെ ശശി, കെ.എസ് രാഗിണി, ബ്ളോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടൻ, മരിയ ഗോരേത്തി, ലൂയി മേടയിൽ, മായാ ബൈജു, പുഷ്പമ തോമസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, മെഡിക്കൽ ഓഫീസർ ഡോ.ഷെറിൻ മരിയ അഗസ്റ്റ്യൻ, സെക്രട്ടറി കെ.സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൺ എൻ.ജെ റോസമ്മ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us