Advertisment

എടക്കുന്ന് ശിശുഭവന് മാരുതി ഈക്കോ സംഭാവന നൽകി ഫെഡറല്‍ ബാങ്ക്

New Update
fd bank shishubhavan

കൊച്ചി: സി എസ് ആർ പദ്ധതിയുടെ ഭാഗമായി  അങ്കമാലി ശാഖ എടക്കുന്ന് ശിശുഭവന് ഫെഡറല്‍ ബാങ്ക്  മാരുതി ഈക്കോ വാഹനം സംഭാവന ചെയ്തു. 

Advertisment

സെന്റ് ജോസഫ് പ്രൊവിന്‍സ് ഓഫ് ദി കോണ്‍ഗ്രഗേഷന്‍ ഓഫ് സിസ്റ്റേഴ്സ് ഓഫ് നസറെത്തിന്റെ (സി എസ് എൻ )  സഹോദര സ്ഥാപനമാണ് ശിശുഭവൻ.

ഫെഡറൽ ബാങ്ക് ആലുവ റീജിയണൽ മേധാവിയായ ബിനു തോമസ് വാഹനത്തിന്റെ താക്കോല്‍ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയ സിസ്റ്റർ ആഷ്‌ലിയ്ക്കു കൈമാറി.

ഫെഡറൽ ബാങ്ക് അങ്കമാലി  ശാഖാ മാനേജർ അരുൺ  ബി, ഓപ്പറേഷന്‍സ് ഹെഡ് അഭിരാജ് എ എ, സെയില്‍സ് ഹെഡ്  വിബിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment