തിരുവല്ല: ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) വിഭാഗമായ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ, തിരുവല്ലയിലെ പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസസിന് ഒരു അത്യാധുനിക മൊബൈൽ ഡെന്റൽ ക്ലിനിക് സംഭാവന ചെയ്തു.
തിരുവല്ലയിലെ പെരുന്തുരുത്തിയിലുള്ള കോളേജ് ഓഫ് ഡെന്റൽ സയൻസ് കാമ്പസിൽ നടന്ന സമർപ്പണ ചടങ്ങിൽ തിരുവല്ല മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പും പുഷ്പഗിരി മെഡിക്കൽ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ അഭിവന്ദ്യ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപോലിത്താ അധ്യക്ഷത വഹിച്ചു.
ഡെന്റൽ സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. എബി മാത്യു ടി സ്വാഗതം പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യരും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷിബി ടി ജോണും ചേർന്ന് മൊബൈൽ ഡെന്റൽ ക്ലിനിക്ക് ഔപചാരികമായി ഫ്ലാഗ് ഓഫ് ചെയ്തു.
മുഖ്യപ്രഭാഷണം നടത്തിയ ശാലിനി വാരിയർ, സാമൂഹിക ക്ഷേമത്തോടുള്ള ഫെഡറൽ ബാങ്കിന്റെ ശക്തമായ പ്രതിബദ്ധതയെക്കുറിച്ചും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റിയും വിവരിച്ചു. സമൂഹ സേവനത്തിലെ ശക്തമായ പങ്കാളിത്തത്തിന്റെ പ്രതീകമായി, മൊബൈൽ ഡെന്റൽ ക്ലിനിക്കിന്റെ താക്കോൽ അവർ അഭിവന്ദ്യ മെത്രാപോലിത്തായ്ക്ക് ഔപചാരികമായി കൈമാറി.
പൊതുജനാരോഗ്യത്തിന് നൽകിയ ഉദാരമായ സംഭാവനകൾക്ക് അഭിവന്ദ്യ മെത്രാപോലിത്താ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനു നന്ദി പറഞ്ഞു. ഫെഡറൽ ബാങ്ക് കോട്ടയം സോണൽ മേധാവിയും വൈസ് പ്രസിഡന്റുമായ നിഷ കെ ദാസ്, പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ പ്രിൻസിപ്പൽ അഡ്വൈസർ ജേക്കബ് പുന്നൂസ് എന്നിവർ സംസാരിച്ചു.
ബാങ്കിന്റെ തിരുവല്ല റീജിയണൽ ഹെഡും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ ട്രീസ ജോസഫ്, തിരുവല്ല ശാഖാ ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ ശ്രീവിദ്യ എസ്, പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സിഇഒ റവ. ഫാ. ഡോ. ബിജു വർഗീസ്, ഇന്റ്യൂഷൻ ആൻഡ് മെഡിസിറ്റി ഡയറക്ടർ ഡോ. ഫാ. അബി വടക്കുംതല തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സാമൂഹിക ക്ഷേമത്തിനായുള്ള ഫെഡറൽ ബാങ്കിന്റെ തുടർച്ചയായ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്ന ഈ സംരംഭം, അർത്ഥവത്തായ സംഭാവനകളിലൂടെ ആരോഗ്യ സംരക്ഷണത്തെയും വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുക എന്ന ദൗത്യത്തെ ശക്തിപ്പെടുത്തുന്നു.
ബാങ്കിന്റെ മറ്റൊരു സിഎസ്ആർ സംരംഭമായ "സഞ്ജീവനി - യുണൈറ്റഡ് എഗെയിൻസ്റ്റ് ക്യാൻസർ" 24-25 വഴി നടപ്പു സാമ്പത്തിക വർഷത്തിൽ മാത്രം ഏഴായിരത്തിലധികം ഗുണഭോക്താക്കൾക്ക് സമഗ്രമായ കാൻസർ പരിചരണം നൽകാൻ കഴിഞ്ഞു. വിദൂര ഗ്രാമങ്ങളിലും സ്കൂളുകളിലും സേവനം നൽകുന്നതിലൂടെ അത്യാവശ്യ ഓറൽ ഹെൽത്ത്കെയർ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാൻ മൊബൈൽ ഡെന്റൽ ക്ലിനിക്കിലൂടെ സാധിക്കുന്നതാണ്.