പ്രഥമ ഡോ. കെ.എം അബൂബക്കർ സിജി വിദ്യാഭ്യാസ അവാർഡ് ഡോ. കെ കെ എൻ കുറുപ്പിന്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
KKN KURUPP

കോഴിക്കോട് : പ്രഥമ ഡോ  കെ.എം അബൂബക്കർ സിജി വിദ്യാഭ്യാസ അവാർഡിന് പ്രമുഖ ചരിത്രകാരനും  വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യപ്രവർത്തകനും കാലിക്കറ്റ് സർവകലാശാലാ  മുൻ വൈസ് ചാൻസലറുമായ ഡോ. കെ കെ എൻ കുറുപ്പിനെ തെരഞ്ഞെടുത്തു.


Advertisment

സിജി  സ്ഥാപക പ്രസിഡണ്ടും ഭാഭാ ആറ്റോമിക് റിസർച്ച് സെൻറർ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ എം അബൂബക്കറിന്റെ സ്മരണാർത്ഥം സിജി -സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ- ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ്.  


സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗീത കുമാരി, സർ സയ്യിദ്  കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. പി ടി അബ്ദുൽ അസീസ്. അമേരിക്കയിലെ ഡോ. ജോൺ ഹോപ്പ്കിൻസ് അക്കാദമി ഫെലോ ഡോ. നാസ് ഹുസ്സൈൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ ചരിത്ര ഗവേഷണവും, മലബാർ ചരിത്ര പഠന ഗവേഷണ മേഖലകളിലെ സവിശേഷ ജ്ഞാനവും പാർശ്വവൽകരിക്കപ്പെട്ട മേഖലയിലുള്ളവരുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടത്തിയ  ക്രിയാത്മക ഇടപെടലും വിലയിരുത്തിയാണ് ജൂറി അദ്ദേഹത്തെ പുരസ്കാരത്തിന്
തെരഞ്ഞെടുത്തത്.

Advertisment