ഫോക്ക് ഫിയസ്റ്റ: കളമെഴുത്തും മുടിയേറ്റുമായി ദേവമാതായിൽ ഫോക് ലോർ ദിനാഘോഷം

New Update
892e4c9b-ea44-4a53-b680-81741917b598

കുറവിലങ്ങാട്:  ദേവമാതാ കോളേജിൽ അന്താരാഷ്ട്ര ഫോക് ലോർ ദിനാഘോഷം സംഘടിപ്പിച്ചു. കോളേജിലെ ഫോക് ലോർ ക്ലബ്ബും കേരള ഫോക് ലോർ അക്കാദമിയും സംയുക്തമായാണ്  ഫോക് ഫിയസ്റ്റ സംഘടിപ്പിച്ചത്. 

Advertisment

കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ. എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ ഡോ. ജോബിൻ ജോസ്, ഡോ. ദീപ തോമസ് എന്നിവർ സംസാരിച്ചു. 

കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റ് ഏറെ ആകർഷകം ആയിരുന്നു. കളമെഴുത്ത്, നാടൻപാട്ട് മത്സരം, പൈതൃകപ്രദർശനം, രുചി ഫിയസ്റ്റ ഭക്ഷ്യമേള, എന്നിവയും ഫോക്ക്  ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

Advertisment