/sathyam/media/media_files/2026/01/16/food-commission-visit-2026-01-16-18-02-51.jpg)
കോട്ടയം: കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ പാതാമ്പുഴ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി.സ്‌കൂളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. കെ.എൻ. സുഗതന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മീഷൻ പരിശോധിച്ചു.
തീരുമാനിച്ച ഭക്ഷണ മെനുവിൽ മാറ്റം വരുത്തരുതെന്ന് കമ്മീഷൻ സ്‌കൂൾ അധികൃതർക്ക് നിദേശം നൽകി.സ്‌കൂളിലെ ജല സ്രോതസ് കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നതിനും കിച്ചൻ കം സ്റ്റോർ ശാസ്ത്രീയമായി പുതുക്കി പണിയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടത്താൻ വേണ്ട മറ്റ് നിർദേശങ്ങളും കമ്മീഷൻ നൽകി.
ജനുവരി ഏഴ് ബുധനാഴ്ച സ്‌കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അന്ന് ചികിത്സ തേടിയ 36 കുട്ടികളും വീണ്ടും സ്‌കൂളിലെത്തിത്തുടങ്ങിയതായി സ്‌കൂൾ അധികൃതർ കമ്മീഷനെ അറിയിച്ചു.
ഈരാറ്റുപേട്ട ഉപജില്ലാ എ.ഇ.ഒ. സി.എം. ഷംലാ ബീവി, നൂൺ മീൽ ഓഫീസർ ഉല്ലാസ് കോയിപ്പുറം, പൂഞ്ഞാർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. സുനീർ എന്നിവരും കമ്മീഷനൊപ്പമുണ്ടായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us