ഞീഴുർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അഞ്ചാമത്തെ ആശുപത്രിയിലും അന്നദാനം ആരംഭിച്ചു

New Update
9a1c3642-0142-46ec-9250-411dbedadba7

ഞീഴുർ : ഞീഴുർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അഞ്ചാമത് ആശുപത്രിയിലും അന്നദാനം ആരംഭിച്ചു. പാലാ ഗവൺമെൻ്റ് ഹോമിയോ ആശുപത്രിയിൽ ആരംഭിച്ച അന്ന ദാനത്തിന്റെ ഉദ്ഘാടനം  മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കക്കണ്ടം ഉദ്ഘാടനം ചെയ്തു.അഡ്വ. ഷോൺ ജോർജ് മുഖ്യാതിഥിയായിരുന്നു.

Advertisment

2022 ൽ വൈക്കം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ അന്നദാനം നൽകിയാണ് ഒരുമയുടെ അന്നദാനം മഹാദാനം എന്ന പദ്ധതിക്ക് തുടക്കമായത്. ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ ആശുപത്രി, പാലാ ഗവർമെൻ്റ് ആയുർവേദ ആശുപത്രി, കൂടല്ലൂർ ഗവൺമെൻ്റ് ആശുപത്രി എന്നിവിടങ്ങളിലാണ് അന്നദാനം നടന്നുവരുന്നത്. പാലാ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഒരുമ പ്രസിഡൻ്റ് ജോസ് പ്രകാശ് കെ.കെ. അഭ്യക്ഷത വഹിച്ചു. 

നഗരസഭ വൈസ് ചെയർ പേഴ്സൺ മായ രാഹുൽ, വാർഡ് കൗൺസിലർ ലീന സണ്ണി, മറ്റ് കൗൺസിലർ മാരായ ബിനു പുളിക്കക്കണ്ടം, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്, ആശുപത്രി സൂപ്രന്റ് ഇൻ ചാർജ്, ഡോ.അരുൺ രാജ്, ഡോ. കാർത്തിക, ഡോ. നീന, ഡോ. സിബി, ഡോ. അശ്വതി, ഡോ.അനു, ഡോ. അഖില, ഡോ.നീതു. ഒരുമ ചാരിറ്റബിൾ സൊസൈറ്റി
വൈസ് പ്രസിഡൻറ് ഷാജി അഖിൽ നിവാസ്, ജോയ് മയിലംവേലി,സെക്രട്ടറി ശ്രുതി സന്തോഷ്, സിൻജ ഷാജി,ഷിജു കൊടിപ്പറമ്പിൽ അബ്‌ദുൾ റഹ്മാൻ, അശ്വതി സലി, ശ്രീമോൾ നവീൻ,  എന്നിവർ നേതൃത്വം നൽകി

Advertisment