തൊടുപുഴ തൊമ്മന്‍കുത്ത് സെയ്ന്റ് തോമസ് പള്ളിയുടെ നാരുങ്ങാനത്തുള്ള കുരിശ് ഓശാന തലേന്ന് വനപാലകർ പിഴുതുമാറ്റി

New Update
kurishu pishuthu

തൊടുപുഴ: തൊമ്മന്‍കുത്ത് സെയ്ന്റ് തോമസ് പള്ളിയുടെ നാരുങ്ങാനത്തുള്ള സ്ഥലത്ത് സ്ഥാപിച്ചിരുന്ന കുരിശ് കാളിയാര്‍റേഞ്ച് ഓഫീസില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ ജെസിബിയുടെ സഹായത്തോടെ പിഴുതുമാറ്റി .

Advertisment

ഇടിച്ചുതകര്‍ക്കാന്‍ശ്രമിച്ചെങ്കിലും ഇരുമ്പില്‍തീര്‍ത്ത കുരിശായിരുന്നതിനാല്‍സാധിച്ചില്ല.ശനിയാഴിച ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. ഈസമയം ഇവിടെ സ്ത്രീകൾ ഉൾപ്പടെ ഏതാനും ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ എതിർപ്പ് പ്രേകടിപ്പിച്ചത് ചെറിയ സംഘർഷത്തിന് ഇടയക്കി.


 വിവരം അറിഞ്ഞ് നാട്ടുകാര്‍സംഘടിക്കുന്നതറിഞ്ഞ് കാളിയാര്‍റേഞ്ച് ഓഫീസര്‍ ടി.കെമനേജ് ഉള്‍പ്പെടെ ഉദ്യോഗസ്തർ ചുമന്ന് കുരിശുതാഴെയിറക്കി വാഹനത്തില്‍ കയറ്റികൊണ്ടു പോകുകയായിരുന്നു,

kurishu pishuthu145

പള്ളിയുടെ ഉടമസ്ഥതയില്‍ഉള്ളതാണ് ഈസ്ഥലം വനംവകുപ്പ് ജണ്ഡയിട്ട്് വേര്‍തിരിച്ചിട്ടുള്ള ജനവാസപ്രദേശമാണ്.നല്ല വഴിയില്ലാത്തതിനാല്‍ ഇവിടേയ്ക്ക് കുരിശിന്റ വഴിയും മലകയറ്റും  നടത്തിയിരുന്നില്ല. നെയ്യശ്ശേരി -തോക്കുമ്പന്‍ റോഡ്്് പണിതതോടെ ഇവിടേയ്ക്ക് നല്ല വഴിയായി. ഇതിനെതുടര്‍ന്ന് പള്ളിയുടെ സ്ഥലത്ത് കുരിശു സ്ഥാപിച്ച്   ഇതിന്റ വെഞ്ചിരിപ്പ് നാല്പതാംവെള്ളിയാഴ്ചനടത്തി. 


ദുഖവെള്ളിയാഴ്ച കുരിശു മലകറ്റവും  കുരിശിന്റ വഴിയും നടത്താനിരിക്കെയാണ് യാതൊരുമുന്നറിയിപ്പോ നോട്ടീസോ നല്‍കാതെ കുരിശുപിഴുതുമാറ്റിയത്. അറുപത്തിയഞ്ചുവര്‍ഷമായി കുടിയേറ്റജനത താമസിക്കുന്നിടത്താണ് കുരിശുഉണ്ടായിരുന്നത്. നാരുങ്ങാനത്ത് കുറച്ചുപേര്‍ക്ക് പട്ടയവുമുണ്ട്.


കുരിശിരിക്കുന്നിടം ഉള്‍പ്പെടെയുള്ളഭാഗത്തു താമസിക്കുന്നവര്‍ പട്ടയത്തിനപേക്ഷന്ല്‍കികാത്തിരിക്കുന്നതിനിടെയാണ് ആരാധനാലയത്തിന്റ കുരിശു പിഴുതുമാറ്റീ വനംവകുപ്പ് പ്രകോപനംസൃഷ്ടിച്ച് കുരിശ് പിഴുതുകൊണ്ടുപോയത്്.കാളിയാര്‍റേഞ്ച് ഒഫീസിന്റ കീഴിലാണ് ഇവിടം .

kurishu pizhuthu

നിരന്തരമായി കര്‍ഷകരെും  ദ്രോഹിക്കുന്നനടപടി വനംവകുപ്പ് തുടര്‍ന്നുവരികയാണ്. പുല്ലുചെത്തിയാല്‍പോലുംകേസെടുക്കുന്ന അവസ്ഥയാണ് . നട്ട്രി  പര്പാലിച്ചവളര്‍ത്തിയപ്ലാവ് ഉള്‍പ്പെടെയുള്ളമരങ്ങള്‍ വെട്ടണമെങ്കില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് പടിനല്‍കണം  .പൈനാപ്പിള്‍ കൃഷിക്ക് മണ്ണിളക്കിയതിന്റപേരില്‍ കര്‍ഷകനെ കേസില്‍കുടുക്കിയ സംഭവവുമുണ്ട്. തുടര്‍നടപടികള്‍ആലോചിക്കാന്‍ ഞായറാഴ്ചപൊതുയോഗംവിളിച്ചിട്ടുണ്ടെന്നും അതിന് ശേം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വികാരി.ഫാ:ജോര്‍ജ് ഐക്കരമറ്റംപറഞ്ഞു.