തൃശൂര്‍ : അന്താരാഷ്ട്ര വനം ദിനം ആഘോഷിച്ചുകൊണ്ട്, ഫോറസ്റ്റിഫിക്കേഷൻ ഇന്ത്യ വിഭാഗം വെള്ളങ്ങല്ലൂർ, തൃശ്ശൂരിലെ എസ്സ്മ്യൂസിൽ നെല്ലിക്ക, മുള, മല്ലിക തുടങ്ങിയ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
കേരള ഫോറസ്റ്റ് വകുപ്പിന്റെ വനമിത്ര പുരസ്കാര ജേതാവും കില അദ്ധ്യാപകനുമായ വി.കെ. ശ്രീധരൻ മാസ്റ്റർ നേതൃത്വം നൽകി.
ഫോറസ്റ്റിഫിക്കേഷൻ കേരളാ ഹെഡ് മണികണ്ഠൻ, സാമൂഹിക പ്രവർത്തകർ ശ്രീദേവി മേനോൻ, വൃന്ദ മേനോൻ, ജയ് നാരായൺ, മോഹന്ദാസ്, പത്രപ്രവർത്തകൻ പ്രകാശ് അക്കാരക്കുറിശ്ശി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിന്റെ ഹരിത ഭാവിക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തിനായി ആലുവക്കരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.