സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗം നളിനി സരോജം കോൺഗ്രസിൽ ചേർന്നു

New Update
572c095f-c034-4017-9e01-e51699912853

പൊന്നാനി: സിപിഎം ഏരിയ കമ്മിറ്റി മെമ്പറും, എടപ്പാൾ ബ്ലോക്ക് പഞ്ചായത്ത് ചെയർമാനും ആയിരുന്ന നളിനി സരോജം കോൺഗ്രസിൽ ചേർന്നു. മൂന്നുതവണ പൊന്നാനി നഗരസഭ കൗൺസിലറും, മഹിള, കർഷകസംഘം ജില്ലാ കമ്മിറ്റി മെമ്പറും, ബാലസംഘം സംസ്ഥാന കമ്മിറ്റി മെമ്പറും ആയിരുന്നു. നിലവിൽ സംസ്ഥാന ശിശുക്ഷേമ സമിതി അംഗം  കൂടിയാണ്.

Advertisment

3764ac33-323f-48aa-b330-d37d447d8575

പൊന്നാനിയിലെ മുൻ എംഎൽഎ കെ ശ്രീധരന്റെ മരുമകന്റെ ഭാര്യ കൂടിയാണ് നളിനി സരോജം. നഗരസഭയിലെ ഏതെങ്കിലും വാർഡിൽ  മത്സരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് യുഡിഎഫ് കമ്മിറ്റി.

മുൻ എം പി സി ഹരിദാസ്, ഡിസിസി ജനറൽ സെക്രട്ടറി എൻ എ ജോസഫ്, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, എൻ പി നബീൽ, കെ ജയപ്രകാശ്, എം അബ്ദുല്ലത്തീഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ സദാനന്ദൻ, കെ വി അബ്ദുറഹ്മാൻ ,മുസ്ലിം ലീഗ് നേതാവ് റഫീഖ് എന്നിവർ ചേർന്ന് നളിനി സരോജത്തെ  കോൺഗ്രസിലേക്ക് സ്വീകരിച്ചു.

Advertisment