വോട്ടർ പട്ടികയുടെ' പ്രത്യേക തീവ്ര പരിഷ്കരണ പ്രവർത്തനങ്ങളോട് എല്ലാവരും സഹകരിക്കണം: മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കീം

author-image
ഇ.എം റഷീദ്
New Update
a94ca146-6b63-470c-b592-9b84ee1c4f07

ആലപ്പുഴ : വോട്ടർ പട്ടികയുടെ' പ്രത്യേക തീവ്ര പരിഷ്കരണ പ്രവർത്തനങ്ങളോട് എല്ലാവരും  സഹകരിക്കണമെന്ന് മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കീം പറഞ്ഞു. എസ് ഐ.ആറിൻറെ കാർത്തികപ്പള്ളി താലൂക്ക്തല പരിഷ്കരണത്തിൽ ആദ്യഅംഗമായിചേർന്ന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

ef8d4376-0dd0-4ef8-a282-7bb21b5cadcd

പട്ടികയിൽ രണ്ടാം അംഗമായി ഭാര്യ സഫുന്നിസയും ചേർന്നു.. ഇന്ത്യൻ ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ. ജനങ്ങളെ തിരിച്ചറിയുന്നതിനുള്ള ആധികാരിക രേരഖയാണ് വോട്ടർ പട്ടിക. വോട്ടർ പട്ടികയിൽ ഉൾപ്പെടുകയും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ പങ്കാളികളാവുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഈ വോട്ടർ പട്ടിക പരിഷ്കരണം പരമാവധി ഫലവത്താക്കാനും വിജയിപ്പിക്കാനും കക്ഷി രാഷ്ട്രീയ പാർട്ടികളും പൊതുപ്രവർത്തകരും സാമൂഹിക പ്രവർത്തകരും റസിഡൻസ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും പരമാവധി സഹകരിക്കണം. 

വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ളവരും 18 വയസ്സ് പൂർത്തിയായവരുമായ എല്ലാവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
നിശ്ചിത രേരഖകളും നിശ്ചിത സമയക്രമങ്ങളും പാലിച്ച് എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമ്പോഴും സാങ്കേതിക കാരണങ്ങളാൽ നാട്ടിലെ ഒരാളും പട്ടികയിൽ നിന്ന് പുറത്താകുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോ. ഹക്കീം പറഞ്ഞു.

51628d76-9f0d-4a0f-8a91-af24afd83bb4

ചടങ്ങിൽ ഡപ്യൂട്ടി കലക്ടർ ആർ. സുധീഷ്,വില്ലേജ് ഓഫീസർമാരായ എ.സഹീർ,പത്‌മകുമാർ,ബി.എൽ.ഒ മാരായ ഐ.റിയാസ്, ഹന്നത്ത് എന്നിവരും റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ നസീബ് ഖാൻ,റിയാസ് പുലരി,ഷറഫ് കളത്തിൽ,അബ്ദുൽ മനാഫ്,സലാഹുദ്ദീൻ ഇശൽ,നിസാർ ഇദ്രീസ്,സലീം കടയിൽ,ബഷീർഫൗസി എന്നിവരും പങ്കെടുത്തു.

Advertisment