കൂടില്ലാ വീട് പുനരുദ്ധാരണത്തിന് തറക്കല്ലിട്ടു

New Update
koodilla veedu

നെയ്യാറ്റിന്‍കര : സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ ജന്‍മഗൃഹമായ കൂടില്ലാ വീട് പുനരുദ്ധാരണത്തിന് തുടക്കമായി. നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാര്‍ പി കെ  രാജ്മോഹന്‍ തറക്കല്ലിട്ടു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി ആര്‍ പ്രവീൺ അധ്യക്ഷനായി.

Advertisment

ട്രഷറര്‍ വി.വിനീഷ് നഗരസഭാ കൗണ്‍സിലര്‍മാരായ കെ കെ ഷിബു, കൂട്ടപ്പന മഹേഷ്, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തംഗം കൊടങ്ങാവിള വിജയകുമാര്‍ ഗാന്ധി മിത്രമണ്ഡലം ചെയര്‍മാന്‍ അഡ്വ : ജയചന്ദ്രന്‍ നായര്‍.  സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം പ്രസിഡന്റ് അജി ബുധനൂര്‍, സെക്രട്ടറി സജിലാല്‍ നായര്‍ കൂടില്ലാ വീട് സംരക്ഷണ സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍, സെക്രട്ടറി രമണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള കൂടില്ലാവീട്  നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം പ്രസ്സ് ക്ലബ്ബിൻ്റെയും ഗാന്ധിമിത്രമണ്ഡലത്തിന്റെയും സഹകരണത്തോടെയാണ് പുനരുദ്ധരിക്കുന്നത്.

Advertisment