ഫാ. ജോസഫ് സുനീത് കൊല്ലിത്താനത്തുമലയിൽ ഐഎംഎസ് അന്തരിച്ചു

New Update
GHJUGHVB


കുറവിലങ്ങാട് : അലഹബാദ്,  മധ്യപ്രദേശ് എന്നിവിടങ്ങളിൽ മിഷനറി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗം   ഫാ. സുനിത് കൊല്ലിത്താനത്ത് മലയിൽ ഐഎംഎസ് (76) അന്തരിച്ചു. 

Advertisment

സംസ്കാരം നാളെ (ഡിസംബർ 1) രാവിലെ ഒൻപതിന് തമ്പലക്കാട് ഐഎംഎസ് ആശ്രമത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെയും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിന്റെയും കാർമികത്വത്തിൽ  നടക്കും. ഭൗതിക ശരീരം ഇന്ന് (30) വൈകുന്നേരം 3 മുതൽ അഞ്ചുവരെ കാളികാവ് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം ആറു മുതൽ തമ്പലക്കാട് ഐഎംഎസ് ആശ്രമത്തിൽ പൊതുദർശനം.


പാലാ രൂപത മുൻ വികാരി ജനറാളും മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോനാ പള്ളി വികാരിയുമായ ഫാ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, ഫാ. പോൾ കൊല്ലിത്താനത്ത് മലയിൽ (പോർച്ചുഗൽ ലിസ്ബൻ രൂപത ഫൊറോന വികാരി) ,  സിസ്റ്റർ ലിറ്റി എൽഎസ് ടി  (ഗോരഖ്പൂർ മിഷൻ ),  
 ആനികുട്ടി, മേരി, ലില്ലി,  മാത്തച്ചൻ, ടോമി എന്നിവരാണ് സഹോദരങ്ങൾ. 

1949 മാർച്ച് 23 ന്  വെമ്പളളി  കളത്തൂർ  കെ. ജെ ചാക്കോയുടെയും മറിയം കൊല്ലിത്താനത്ത്മലയിലിന്റെയും മൂത്ത മകനായി ജോസഫ് ചാക്കോ ജനിച്ചു.   1967 ൽ ഇന്ത്യൻ മിഷനറി സൊസൈറ്റിയിൽ ചേർന്നു. 1967- 70 കാലഘട്ടങ്ങളിൽ ഉത്തർപ്രദേശിലെ വാരണാസിയിലെ ക്രൈസ്റ്റ് നഗറിൽ പോസ്റ്റലൻസിയും 1970-71ൽ നോവിഷേറ്റും  പൂർത്തിയാക്കി  സുനിത്  എന്ന പേര്  സ്വീകരിച്ചു.  നിത്യവൃത വാഗ്ദാനം 1977 മെയ് 25 ന് നടത്തി. 1994 ഏപ്രിൽ 11 ന്  പാലാ രൂപതാമെത്രാനായിരുന്ന മാർ ജോസഫ് പള്ളീക്കാപറമ്പിൽ നിന്നും  വൈദിക പട്ടം സ്വീകരിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ,കമ്പ്യൂട്ടർ സയൻസ് !
 കൃഷി, ഉദ്യാന നിർമ്മാണം, വൃക്ഷപരിപാലനം എന്നിവയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.  


 ബീഹാർ ഹജാരിബാഗ്  കൊടർമാ മിഷനിൽ പ്രേക്ഷിത പ്രവർത്തനത്തിനൊപ്പം   സ്കൂൾ അധ്യാപകനായും സേവനമനുഷ്ഠിച്ചു.നിയുക്തി വാരണാസി രൂപതയിലെ ക്രിസ്ത് സേവാശ്രമം  മിഷനിൽ   ഗ്രാമവാസികൾക്കായി ആരോഗ്യപരിപാലന പദ്ധതികളും ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം  അനൗപചാരിക വിദ്യാഭ്യാസപദ്ധതികളും  ബി.എഡ്,  നഴ്സിംഗ് വിദ്യാർത്ഥികൾക്കായി സാമ്പത്തിക സഹായ ഫണ്ട് രൂപീകരണവും നടത്തിയത് ഏറെ ശ്രദ്ധ നേടി. 

 അലഹബാദ് രൂപതയിലെ തെരേസ പൂർ ഇടവക വൈദികനായും  പാരിഷ് സ്കൂളിലെ മാനേജരായും ഐഎംഎസ് മൈനർ സെമിനാരിയിലെ അധ്യാപകനായും സേവനമനുഷ്ഠിച്ചു.


 ഐഎംഎസിന്റെ വാരണാസി പ്രൊവിൻസിന്റെ ട്രഷററായും സേവനം ചെയ്തിട്ടുണ്ട്.   മധ്യപ്രദേശിലെ ആഷഠയിൽ പ്രീ- നോവിഷൃറ്റിലെ സ്റ്റാഫായിരുന്നു.  അമേരിക്കയിലെ ഓസ്റ്റിൻ രൂപതയിൽ പാസ്റ്ററായി മിഷനറിയായും സേവനം ചെയ്തിട്ടുണ്ട്.  


2012 ൽ ഖാഗ സെൻറ് മേരിസ് സ്കൂളിൽ മാനേജരായും സുപ്പീരറായും പ്രവർത്തിച്ചു.  2019 ഏപ്രിലിൽ അലഹബാദ് രൂപതയിലെ ഫത്തെപൂരിൽ  ഐഎംഎസ്സിന്റെ സെൻമേരിസ് സ്കൂളിൻറെ മാനേജരും കറസ്പോണ്ടൻറുമായിരുന്നു .

Advertisment