New Update
/sathyam/media/media_files/2025/08/29/7da1c056-4bf5-4303-9b6b-2df859e0caba-2025-08-29-23-12-53.jpg)
മുളന്തുരുത്തി: തുരുത്തിക്കര അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജൈവ പച്ചക്കറിക്കൃഷി" ചോറിനൊരു കൂട്ടാൻ" പദ്ധതിയുടെ 11-ാമത് വർഷത്തെ വിളവെടുപ്പുത്സവം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു.. സൊസൈറ്റി പ്രസിഡന്റ് വേണു മുളന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു.
Advertisment
ആർ. ഹരി, ഡോ. ബിനു സി.ബാബു എന്നിവർ ചേർന്ന് വിളവ് ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ ജയകുമാർ , മറിയാമ്മ ബെന്നി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ജയ്നി രാജു , ബിനി ഷാജി, ലിജോ ജോർജ് , മഞ്ജു അനിൽകുമാർ , കൃഷി ഓഫീസർ ശ്രുതി രാജ്, ഇന്ദു ബി;, ഫാ. വിജു ഏലിയാസ് , പോൾ ചാമക്കാല,ടി.കെ ജോസഫ് , ബാബു ഞാറുകാട്ടിൽ, ലിജോ ചാക്കോച്ചൻ എന്നിവർ പ്രസംഗിച്ചു