കേരളത്തെ ഡ്രഗ് സ്റ്റേറ്റ്‌ ആക്കി മാറ്റാൻ അനുവദിക്കില്ല, എസ്.പി.ഓഫീസ് മാർച്ച് നടത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി; മാർച്ചിൽ വ്യാപക അറസ്റ്റ്

New Update
Fraternity march
മലപ്പുറം: വർദ്ധിച്ചു വരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളും ക്രിമിനൽ വാഴ്ചയും ശ്രമിക്കുന്നത് കേരളത്തെ ഒരു ഡ്രഗ് സ്റ്റേറ്റാക്കി മാറ്റുന്നതിനാണ്, ഇത്തരം സമീപനങ്ങളോട് നിസ്സംഗത പുലർത്തുന്ന സർക്കാറുകളുടെ യുവജന വഞ്ചനക്ക് താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി എസ്.പി.ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.
Advertisment
Fraternity march12
നാടിൻ്റെ സമാധാനം തകർക്കാനാണ് ലഹരി മാഫിയ ശ്രമിക്കുന്നത്, അധികാരികളുടെ മൂക്കിന് താഴെ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ നിയമപരമായ മാർഗത്തിലൂടെ ഇല്ലാതാക്കുന്നതിൽ പോലീസ് എക്സൈസ് സംവിധാനങ്ങൾ തീർത്തും പരാജയമാണ്.
 ഈ അവസ്ഥ തുടർന്നാൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാകുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു. വരും ദിവസങ്ങളിൽ നിയോജക മണ്ഡലം തലങ്ങളിൽ വ്യാപക പ്രതിഷേധത്തിന് പ്രവർത്തകർ നേതൃത്വം നൽകുമെന്നും അദേഹം പറഞ്ഞു.
മലപ്പുറം ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച ഉപരോധ മാർച്ച്‌ എസ്.പി ഓഫീസ് റോഡിൽ പോലീസ് തടഞ്ഞു മാർച്ചിൽ നേരിയ സംഘർഷവും വ്യാപകഅറസ്റ്റും നടന്നു.
Fraternity mar
വനിത നേതാക്കൾ ഉൾപ്പടെ ജില്ലാ പ്രസിഡൻ്റ്   വി ടി എസ്  ഉമർ തങ്ങൾ ജനറൽ സെക്രട്ടറി അഡ്വ. അമീൻ യാസിർ ജില്ലാ ജനറൽ സെക്രട്ടറി മാരായ സബീൽ ചെമ്പ്രശ്ശേരി,അജ്മൽ ഷഹീൻ വെൽഫയർ പാർട്ടി ജില്ലാ നേതാക്കളായ ശാക്കിർ മോങ്ങം,ജംഷീൽ അബൂബക്കർ ഉൾപ്പടെയുള്ള നേതാക്കളെയും പ്രവർത്തകരെയും അടക്കം 14 പേരെ പോലീസ് അറസ്റ്റ്  ചെയ്തു.
Advertisment